ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ന്നങ്ങൊരു ദിനം ധൎമ്മബുദ്ധിയെ വിളിച്ചിഷ്ടഭാവം പൂണ്ടുരചെ
യ്തിതു ദുഷ്ടബുദ്ധി– പണ്ടുനാംസ്ഥാപിച്ചൊരു കുട്ടകമിങ്ങുതന്നെ
കൊണ്ടുപൊരെണമിനി കൊണ്ടന്നാൽ ദൊഷമില്ലാ–
എന്നതു കെട്ടുധൎമ്മബുദ്ധിതാന്മഹാശുദ്ധൻ ചെന്നുനൊക്കു
ന്ന നെരംകുട്ടകം കണ്ടീലല്ലൊ– പട്ടണെ ചെന്നു ദുഷ്ടബുദ്ധി
യൊടുര ചെയ്തു കുട്ടകം ഭവാന്തന്നെ മൊഷ്ടിച്ചു കൊണ്ടുപൊ
ന്നു– കട്ടതു നീതാനെന്നു ദുഷ്ടബുദ്ധിയുമിതു കട്ടതു ഭവാനെ
ന്നു ധൎമ്മബുദ്ധിയും തമ്മിൽ ശണ്ഠയിട്ടിരുവരും രാജധാനിയി
ലെത്തി കുണ്ഠതകൂടാതറിയിച്ചിതു നൃപനൊടു– ധൎമ്മരക്ഷ
ണത്തിനു ശക്തരാം കാൎയ്യക്കാരെ ധാൎമ്മികൻ നരപതിക
ല്പിച്ചു നിയൊഗിച്ചു –ധൎമ്മബുദ്ധിയാമിവൻ കുട്ടകം കട്ടാനെന്നു
ദുൎമ്മദത്തൊടെയുര ചെയ്തിതു ദുഷ്ടബുദ്ധി– സാക്ഷിക്കാരെങ്ങുചൊ
ൽവിൻ എന്നുമന്ത്രികൾ ചൊന്നാർ– സാക്ഷിയായതു വൃ
ക്ഷമെന്നവരുരചെയ്തു– വാച്ചതുമടുത്തനാൾ വൃക്ഷത്തിന്മൂ
ലെ ചെന്നിട്ടീശ്വര പരീക്ഷയും ചെയ്യെണം ഇരിവരും– അ
ദ്ദിക്കിൽ ചെന്നുവിരൽ മുക്കെണം ഇരിവരും– അദ്യപൊ
യ്ക്കൊൾ്വിൻ നാളെ ഞങ്ങളും വരുന്നുണ്ടു– അങ്ങിനെപറഞ്ഞാ
ശു പിരിഞ്ഞാരമാത്യന്മാർ– തങ്ങളുമിരുവരും പൊന്നി
ങ്ങു ഗൃഹംപുക്കാർ– അന്തിക്കു ദുഷ്ട ബുദ്ധി അഛ്ശനാം ശ്രെ
ഷ്ഠീന്ദ്രന്റെ അന്തികം തന്നിൽ ചെന്നുനിന്നുകൊണ്ടുര ചെ
യ്തു– താതനങ്ങൊരു വാക്കുപറഞ്ഞെങ്കിലിദ്രവ്യം താമസം
കൂടാതിങ്ങുലഭിക്കുമൊക്കത്തന്നെ– എന്തു ഞാൻ പറയെ
ണ്ടുന്നാരൊടു പറയെണ്ടു– എന്തൊരു കാൎയ്യമെന്നുചൊദി
ച്ചു ജനകനും– അഛ്ശ നിന്നൊരു തരുകൊടരം തന്നിൽ പു
ക്കു പ്രഛ്ശന്നം വസിക്കെണം യാമിനി കഴിവൊളം സൂൎയ്യന
ങ്ങു ദിക്കുമ്പൊൾ കാൎയ്യക്കാരവിടെക്കു കാൎയ്യങ്ങൾകെൾ്പാൻ

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/71&oldid=194807" എന്ന താളിൽനിന്ന് ശേഖരിച്ചത്