ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

നശിച്ചിതു [ഇവിടെ എല്ലാ ഗ്രന്ഥങ്ങളിലും ഒരുവീഴ്ച കാണുന്നു–
സംസ്കൃതത്തിങ്കൽ കഥയുടെ അവസാനമാവിതു– പിന്നെവന്മ
രത്തിന്മെൽ കൂടിനെകണ്ടുകീരി ചെന്നു കൊക്കുകളുടെ വം
ശത്തെ ഒടുക്കിനാൻ]

എന്നതു കൊണ്ടു ചൊന്നെനിങ്ങിനെ പ്രയൊഗിച്ചാൽ
എന്നുണ്ണിനീയും ഞാനും ജീവിക്കയില്ലദൃഢം– ഇത്തരം പറയു
ന്നതാതനെപ്പിടിച്ചവൻ സത്വരം മരത്തിന്റെ കൊടരദ്വാര
ന്തന്നിൽ കൊണ്ടുപൊയൊളിപ്പിച്ചു തിരിച്ചു പൊന്നീടിനാൻ–
കണ്ടുഭാസ്കരനുദിക്കുന്നതുമതുനെരം– ദുഷ്ടബുദ്ധിയും ധൎമ്മബു
ദ്ധിയും ബന്ധുക്കളും ശിഷ്ടരാം ജനങ്ങളും രാജസെവകന്മാരും
പക്ഷവാദികളമാത്യന്മാരുമൊക്കെചെന്നു– വൃക്ഷമൂലത്തി
ൽ മഹായൊഗമങ്ങിനെ കൂടി– കൈവിരൽ മുക്കാനുള്ളവമ്പു
മുണ്ടാക്കിക്കൊണ്ടു കൈതവം നെരും തിരിച്ചീടുവാൻ നെയ്യും
തീയും വട്ടങ്ങൾ കൂട്ടിക്കൊണ്ടുചൊദിച്ചു സചിവന്മാർ– കുട്ടകം മൊ
ഷ്ടിച്ചവരാരെന്നു പറഞ്ഞാലും– ദിവ്യഭാരതിവൃക്ഷകൊടരെ
നിന്നുണ്ടായി– ദ്രവ്യത്തെ മൊഷ്ടിച്ചതു ധൎമ്മബുദ്ധിതാനെ
ന്നു– ആയതു കെട്ടനെരമെല്ലാരും വിസ്മയിച്ചു– മായമെന്നതെ
വരൂവെന്നുടൻ ധൎമ്മബുദ്ധി നിശ്ചയമറിവാനായ്വൃക്ഷത്തിന്മുക
ളെറികച്ചിയും തൃണങ്ങളും കൊടരദ്വാരെവെച്ചു തീയിട്ടു പുക
ച്ചപ്പൊളഛ്ശനും തലപൊക്കി ചെയ്യൊല്ലമമവധം– വീൎപ്പുമു
ട്ടന്നുപാരം– പൊയ്യല്ലമമസുതൻ ദുഷ്ടബുദ്ധി താനിതു ചെയ്യി
പ്പിച്ചതും ദ്രവ്യങ്കട്ടതുമവന്തന്നെ– ഇത്തരമുരചെയ്തു കാലനൂ
ർപുക്കുമഹാവൃദ്ധനാം വണിഗീശൻപുത്രന്റെ ചൊൽ കെ
ൾക്കയാൽ– ധാൎമ്മികൻ മഹീപതിയദ്ധനമശെഷമെ ധൎമ്മബു
ദ്ധിക്കു നൽകിസ്സമ്മാനിച്ചയച്ചിതു– ദുഷ്ടബുദ്ധിയെ ശൂലാ
രൊഹണം ചെയ്യിപ്പിച്ചു– പുഷ്ടശൊഭമായ്വന്നു പട്ടണം മനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/73&oldid=194804" എന്ന താളിൽനിന്ന് ശേഖരിച്ചത്