ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ൻ അഹം പൊയതു കൊണ്ടുപറഞ്ഞാലിനി ഫലമെന്തെന്നായ
വൻ പറഞ്ഞങ്ങുയാത്രയുഞ്ചൊല്ലിപ്പൊന്നു– പിന്നെയങ്ങൊ
രു ദിനന്തന്നുടെ സുഹൃത്തിന്റെ നന്ദനൻ കുളിപ്പാനായി പൊകു
ന്ന ദശാന്തരെ– ചെന്നുടൻ പിടിപെട്ടുവലിച്ചുകൊണ്ടുപൊന്നു ത
ന്നുടെ വീട്ടിലൊരു ഗൂഢസ്ഥാനത്തങ്ങാക്കി വാതിലുമടെച്ചാശു
മുടക്കനിട്ടുപൂട്ടി– വാണിഭക്കാരനനങ്ങാതങ്ങു വാണീടിനാൻ–
ബദ്ധനായ്ക്കിടക്കുന്ന ബാലനാം വണിക്കിന്റെ വൃദ്ധനായുള്ളതാ
തൻ പുത്രനെക്കാണായ്കയാൽ– ബന്ധപ്പെട്ടൊടിവന്നു ചൊ
ദിച്ചു സുഹൃത്തൊടു– പുത്രനെ കണ്ടീലെടൊ താൻ ഉണ്ടൊ
കണ്ടു✱ സഖെ– അന്നെരമുരചെയ്താൻ മറ്റെവൻ മഹാമതെ
ഇന്നൊരു പരന്തുവന്നെടുത്തു കൊണ്ടുപൊയാൻ– പുത്രനു പ
തിനെട്ടു വയസ്സുമവനെയിപ്പത്രിയാം പരന്തുണ്ടൊകൊണ്ടു പൊ
കുന്നുസഖെ– താനെന്റെ തനയനെ കൊന്നിതൊ കളഞ്ഞി
തൊ– ഞാനിനിചെന്നു നാടുവാഴിയൊടറിയിപ്പൻ– ഇത്ഥമ
ങ്ങുര ചെയ്തുകൊയിക്കൽ ചെന്നുവണിക്കെത്രയും വിഷാദി
ച്ചു കരഞ്ഞുനിന്നീടിനാൻ– ശ്രെഷ്ഠരാമമാത്യന്മാർ ചൊദിച്ചാ
രവസ്ഥകൾ– ചെട്ടിയുമുരചെയ്താനെന്നുടെ തനുജനെ മറ്റൊ
രു ചെട്ടിയൊളിപ്പിക്കയൊ വധിക്കയൊ– മുറ്റുമിപ്പരമാൎത്ഥമന്വെ
ഷിക്കെണം നിങ്ങൾ– പറഞ്ഞാനവനൊരു പരന്തു കൊത്തി
ക്കൊണ്ടു പറന്നുപൊയെന്നതുമങ്ങിനെവരുന്നതൊ– എന്ന
തു കെട്ടുമഹാമന്ത്രികൾ വണിക്കിനെ ചെന്നിങ്ങുകൂട്ടി ക്കൊണ്ടു
വരുവാന്നിയൊഗിച്ചു– ഭൃത്യന്മാർ വണിക്കിനെക്കൂട്ടിച്ചും കൊ
ണ്ടുവന്നു– സത്യം നീപറകെന്നു കല്പിച്ചുകാൎയ്യക്കാരൻ– പുത്ര
നെപ്പരന്തു വന്നെടുത്തു കൊണ്ടുപൊയെന്നത്ര നിന്നുര
ചെയ്താനച്ചെട്ടിതാനുമപ്പൊൾ– ലൌകീകമല്ലാതുള്ളവാക്കു

✱ എങ്ങാൻ കണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/75&oldid=194801" എന്ന താളിൽനിന്ന് ശേഖരിച്ചത്