ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

കൾ പറഞ്ഞാൽ ഈ ലൊകർ സമ്മതിക്കുമൊ ചൊല്ലെടൊ
പരമാൎത്ഥം– ഇത്തരം കയൎത്തൊരുമന്ത്രികൾ ചൊന്നവാക്കി
ന്നുത്തരമുരചെയ്തു പെടികൂടാതെ ചെട്ടി– ആയിരന്തുലാമിരി
മ്പൊക്കവെ കൂടെത്തന്റെ വായിലാക്കിനാനൊരു മൂഷിക
ൻയസ്മിൻ ദെശെ– അദ്ദെശെപരന്താശുവന്നൊരു വണിക്കി
ന്റെ പുത്രനെക്കൊണ്ടു പൊയെന്നുള്ളതു വരാത്തതൊ– എ
ന്നതുകെട്ടു ചിരിച്ചീടിനാരമാത്യന്മാർ– മുന്നമീവണിക്കെവംവ്യാ
ജത്തെ പറഞ്ഞിതൊ– നന്നെടൊ നിന്റെ തലപൊവതിന
ടുത്തിനി ചെന്നുടനിരിമ്പെല്ലാം കൊണ്ടന്നു കൊടുത്താലും– അ
ന്നെരം കാണാം നിന്റെ നന്ദനൻ വരുന്നതും– അന്യായം പ
റഞ്ഞതിനുള്ളൊരു ഫലമിപ്പൊൾ– തമ്പുരാൻ കല്പിക്കുന്ന ദ്ര
വ്യങ്ങളൊക്കെത്തിരു മുമ്പിൽ വെക്കെണ്ടിവരുമെന്നവരുര
ചെയ്തു– ആയതുകെട്ടുവണിക്കായിരന്തുലാമിരിമ്പായവൻ ക
യ്യിൽ കൊടുത്തെല്പിച്ചൊരനന്തരം– ആയവൻ സുതനെയും
കൊണ്ടന്നുദാനംചെയ്താൻ–

ആയതകൊണ്ടു ശഠന്മാരൊടു ശാഠ്യംവെണം– ഏകദാ
പറഞ്ഞതുമനസ്സിൽ കടക്കാത ലൊകരിൽ ഗുണംപറയുന്ന
തു പാഴിൽതന്നെ– കല്ലുപൊൽ നിന്റെ ചിത്തമെന്നുടെ ദമ
നകാ– നല്ലതുമാകാത്തതുമൊന്നും നീയറിയുമൊ– ശുദ്ധബുദ്ധി
കൾ പിന്നെദൊഷങ്ങൾ ഗുണങ്ങളും ബുദ്ധിയിലാക്കിക്കൊണ്ടു
സഞ്ചരിച്ചീടും സദാ– മാരുതന്മഹീതലെദുൎഗ്ഗന്ധം സുഗന്ധവും
ചാരുതൻ വശത്താക്കിക്കൊണ്ടല്ലൊചരിക്കുന്നു– നാമിനി
വൈകീടാതെ പൊകെടൊ ദമനകാ– സ്വാമിയും വൃഷഭവും
തങ്ങളിൽ സമരത്തിൽ സ്വാമിക്കൊപരാഭവംകാളെക്കൊപ
രാഭവം നാമിപ്പൊളതു ചെന്നു ബൊധിച്ചെമതിയാവു– ഇങ്ങിനെ
പറഞ്ഞ വരങ്ങു ചെല്ലുന്നനെരം തിങ്ങിന വിഷാദവും പൂണ്ടുടൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/76&oldid=194800" എന്ന താളിൽനിന്ന് ശേഖരിച്ചത്