ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

മഹാസിംഹം മിത്രമാം സഞ്ജീവകക്കാളയെ വധിക്ക കൊണ്ടെ
ത്രയും പശ്ചാത്താപം മാനസെ ഭവിക്കയാൽ– വക്ത്രവും താഴ്ത്തി
ത്തന്റെ കാൽവിരൽനഖങ്കൊണ്ടു ധാത്രിയിൽ വരെച്ചു കൊ
ണ്ടങ്ങിനെമെവീടുന്നു– തങ്ങളാൽ വൎദ്ധിപ്പിക്കപ്പെട്ടൊരു ജന
ങ്ങളെ തങ്ങളെ ക്ഷയിപ്പിപ്പാനൊട്ടുമെയൊഗ്യമ്പൊരാ– താ
ന്തന്നെ വിഷവൃക്ഷമെങ്കിലും നട്ടുണ്ടാക്കി താന്തന്നെ പിന്നെ ഛെ
ദിക്കുന്നതെത്രയും കഷ്ടം– എന്നെല്ലാം വിചാരിച്ചു വസിക്കും
സിംഹത്തിനെ ചെന്നു വന്ദിച്ചു മന്ത്രിപുത്രന്മാരിരുവരും–

ഉക്തവാൻ ദമനകൻ– കുണ്ഠിതം വെണ്ടാസ്വാമിൻ യുക്ത
മീ വധമെന്നു ഞങ്ങൾക്കു തൊന്നീടുന്നു– താതനെന്നാലും ത
ന്റെഭ്രാതാക്കളെന്നാകിലും വിഗ്രഹം ചെയ്വാൻ വന്നു പിണ
ങ്ങുന്നവർകളെ നിഗ്രഹം ചെയ്കതന്നെ മന്നവന്മാൎക്കു ധൎമ്മം– ആ
ചാരഭ്രംശം വന്നഗുരുവെത്യജിച്ചീടാം– നീചന്മാരൊടു ചെരും
നാരിയെയുപെക്ഷിക്കാം– ധൎമ്മത്തെധ്വംസിക്കുന്ന പുത്രനെ
കളഞ്ഞീടാം– ദുൎമ്മാൎഗ്ഗം തുടങ്ങുന്ന മന്ത്രിയെ വെടിഞ്ഞീടാം– ചാ
രുത്വം വിനാപകൽക്കാണുന്ന ശശാങ്കനും താരുണ്യം പൊ
യി വളൎന്നീടുന്നകൃശാംഗിയും താമരപ്പൂവില്ലാത്ത പൊയ്കയും ക
ണ്ടാൽ നല്ലകാമനെപ്പൊലുള്ളൊരു മൂഢനാം പുരുഷനും പാ
രിലെദ്രവ്യമെല്ലാം മൊഹിക്കുംനരെന്ദ്രനും– ദാരിദ്ര്യം മുഴുത്തു
ള്ള സജ്ജനങ്ങളും തഥാമന്നവന്മാരിൽചെൎന്നു നില്ക്കുന്ന ദുൎമ്മന്ത്രി
യും– എന്നിവ നമുക്കെഴുശല്യങ്ങൾ മനക്കാമ്പിൽ– എന്നതു
കൊണ്ടു മഹാദുഷ്ടനാം വൃഷഭത്തെ കൊന്നതു കൊണ്ടുതെല്ലും
കുണ്ഠിതം നമുക്കില്ലാ– ക്രൌൎയ്യവും മനക്കാമ്പിൽ കാരുണ്യ
മില്ലായ്കയും വൈരവും വധങ്ങളും കൈതവപ്രയൊഗവും
ദൂഷണം മറ്റുള്ളൊരു മനുഷ്യൎക്കതു തന്നെ– ഭൂഷണംഭൂ
പാലന്മാൎക്കെന്നിവകെട്ടീടുന്നു– സത്യമുണ്ടെന്നുതൊന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/77&oldid=194798" എന്ന താളിൽനിന്ന് ശേഖരിച്ചത്