ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

വ്യാജമുണ്ടെന്നും തൊന്നും✱ കൃതൃമുണ്ടെന്നുന്തൊന്നുമകൃത്യ
മെന്നും തൊന്നും ലൊഭമുണ്ടെന്നും തൊന്നും മൌഢ്യമുണ്ടെ
ന്നും തൊന്നും ലാഭമുണ്ടെന്നും തൊന്നും ചെതമുണ്ടെന്നും
തൊന്നും– മന്നവന്മാൎക്കും വെശ്യാസ്ത്രീകൾക്കുമൊരുപൊലെ–
തന്നുടെ ഭാവന്തനിക്കൊത്തതു പൊലെ കാണാം– തമ്പു
രാനിതു കൊണ്ടു സംഭ്രമമൊട്ടും വെണ്ടാ– കമ്പവും വെണ്ടാ
മനസ്താപവും വെണ്ടാവിഭൊ– സംഭൃതാനന്ദം സദാസൎവ്വഭൃത്യ
ന്മാരുടെ സമ്പത്തു വരുത്തി കൊണ്ടത്രവാണരുളെണം–
ഇങ്ങിനെ ദമനകൻ ചൊല്ലിനാനതു തന്നെ ഭംഗിയിൽ കര
ടകന്താനുമങ്ങുരചെയ്തു– പിംഗലകനാം സിംഹമെത്രയും പ്ര
സാദിച്ചു മംഗലം വൎദ്ധിപ്പിച്ചുമെവിനാൻ ശുഭംശുഭം–

ഇതി പഞ്ചതന്ത്രപ്രകരണെമിത്രഭെ
ദം നാമപ്രഥമതന്ത്രം സമാപ്തഃ.–

൨. സുഹൃല്ലാഭം എന്ന ദ്വീതീയ തന്ത്രം

പഞ്ചവൎണ്ണക്കിളിപ്പെൺകിടാവെശുഭെ പഞ്ചതന്ത്രം
മഹാശാസ്ത്രം മനൊഹരം രണ്ടാമതാകും സുഹൃല്ലാഭതന്ത്രവും
കൊണ്ടാടി വൎണ്ണിച്ചുചൊൽകെടൊശാരികെ– സൊമശൎമ്മാ
ഖ്യനാം ഭൂമിദെവൊത്തമൻ ഭൂമിപാലാത്മജന്മാരൊടു ചൊല്ലി
നാൻ– എങ്കിൽ സുഹൃല്ലാഭമെന്നുള്ള തന്ത്രവും എങ്കൽ നി
ന്നാകൎണ്ണനഞ്ചെയ്കബാലരെ– വിത്തമില്ലെങ്കിലും വിദ്യയി

✱ഇപ്രകാരം രാജനീതിയെ വൎണ്ണിക്കുന്നതു മുഖസ്തുതിക്കാൎക്കു
മാത്രം ഉചിതം– ധൎമ്മരക്ഷണത്തിന്നു പൊരാതാനും-

സത്യാനൃതാചപരുഷാപ്രിയവാദിനീച ഹിംസ്രാദയാലുരപിചാൎത്ഥ
പരാവദാന്യാ ।
ഭൂരിവ്യയാപ്രചുരവിത്ത സമാഗമാച വെശ്യാംഗനെവ നൃപനീതി
ർ അനെകരൂപാ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/78&oldid=194797" എന്ന താളിൽനിന്ന് ശേഖരിച്ചത്