ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ദഗ്ദ്ധമാം ഗൃദ്ധ്രനും വാശത്തിലടിവൊടുമൊരിക്കൽ എന്നൊ
ൎത്തു കൊൾകഭവാൻ– വലിയ കുലയാനയും ഘൊരസൎപ്പങ്ങ
ളും ബലികളവരെങ്കിലും മാനുഷന്മാരുടെ വചനമതുകെൾ്ക്കയും
തല്ലുകൾകൊൾകയും അവരുടെ നിയൊഗെന നിന്നുകൂത്താ
ടിയും ശിവശിവതരങ്കെടുന്നില്ലയൊ പിന്നെയെന്തതിലൊ
രു ശതാംശം ഉൽക്കൎഷമില്ലാത്തനാം– സകലഭുവനങ്ങ
ളിൽ പ്രൌഢതെജൊഭരപ്രകടതരമൂൎത്തിയാം സൂൎയ്യനും
ചന്ദ്രനും ഒരു ദശയിലങ്ങഹൊരാഹുവക്ത്രാന്തരെ വിരവൊ
ടു പതിച്ചുഴന്നീടുന്നതില്ലയൊ– സലിലനിധിവാരിതന്നുള്ളി
ലുള്ളിൽ ചെന്നു സുലളിതസുഖം പൂണ്ടു സന്തതംമെവുന്ന വലി
യ ജലജന്തുവൃന്ദങ്ങളും വന്നിങ്ങു വലകളിലകപ്പെട്ടു ചാകുന്നു
തില്ലയൊ– സകലദിശിമെവുന്ന സൎവ്വജന്തുക്കളും സപദിവി
ഷയാനലെ ചെന്നുചാടിദ്രുതം സതതമപിവെന്തുഭസ്മീ ഭവി
ക്കും ദൃഢം– സുഖമസുഖമെന്നു തൊന്നുന്നതും നിഷ്ഫലം– (ഇ
നി വൃത്തഭെദം)–

ഇത്ഥം പറഞ്ഞു ഹിരണ്യക മൂഷികൻ ബദ്ധനായുള്ള
ചിത്രഗ്രീവപക്ഷിതൻ പാശം കടിച്ചുമുറിച്ചു സഖിയുടെ ക്ലെശം
കളഞ്ഞു മറ്റുള്ള മാടപ്പിറാ സംഘത്തിന്നുള്ളൊരു ബന്ധ
നം ഖണ്ഡിച്ചു സങ്കടം തീൎത്തു സുഖിച്ചുമെവീടിനാൻ– മാടപ്പി
റാക്കൾ്ക്കുനാഥൻകപൊതവും കൂടത്തുടൎന്നൊരുപക്ഷി വൃന്ദ
ങ്ങളും അന്നെത്തരാത്രിയിൽ തത്രവസിച്ചു കൊണ്ടന്നപാ
നാദി കഴിച്ചു യഥാസുഖം– യാത്രയും ചൊല്ലിഗമിച്ചൊര
നന്തരം തത്രവൃത്താന്തങ്ങൾ കാണ്കയാൽ കാകനും എത്ര
യുംപാരംപ്രസാദിച്ചു മൂഷികം മിത്രമാക്കീടുവാനിഛ്ശിച്ചുചൊ
ല്ലിനാൻ– ഭൊഭൊഹിരണ്യകവിസ്മയം വിസ്മയം ശൊഭ
നം തൽഭവാന്മൂഷികാഗ്രെസരൻ– നിന്നൊടുകൂടെസഖി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/81&oldid=194792" എന്ന താളിൽനിന്ന് ശേഖരിച്ചത്