ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ത്വം ലഭിക്കെണം– എന്നുണ്ടുമൊഹം നമുക്കതു ചെയ്കനീ–
എന്നതുകെട്ടുപറഞ്ഞു ഹിരണ്യകൻ– നിന്നെ ഞാനാരെ
ന്നറിടഞ്ഞീലെടൊ സഖെ– ചൊന്നാൻ പതനകൻ കാക
നാകുന്നു ഞാൻ– എന്നാൽ ചിതം വരുത്തില്ലെന്നു മൂഷിക
ൻ– തങ്ങളിൽ ചെരുവാൻ സംഗതിയില്ലാത്ത നിങ്ങളും ഞ
ങ്ങളുന്തമ്മിലൊന്നിക്കുമൊ– ഭൊക്താക്കുൾ നിങ്ങളും ഭൊജ
നം ഞങ്ങളും ഒൎത്താൽ സഖിത്വമുണ്ടാകുമൊവായസാ– മൂഷി
കന്മാരെ ഭുജിക്കുന്നകാക്കെക്കു മൂഷികന്മാരിൽ കനിവു ജനി
ക്കുമൊ– കാകൻ പറഞ്ഞിതു നിന്നെ ഭുജിപ്പതിന്നെകനുണ്ട
ന്തകൻ എന്നുപെരാമവൻ– പക്ഷിപ്പരിഷയെ രക്ഷിച്ചനി
ന്നെയിപ്പക്ഷിയാകുന്ന ഞാൻ ഭക്ഷിക്കുമൊ സഖെ– തങ്ങളിലെ
കൻ കയൎത്തു വെന്നാകിലും തങ്ങളിലെതും ഫലിക്കയില്ലാ
ദൃഢം– ചൂട്ടെരിച്ചങ്ങു സമീപത്തു കാട്ടിയാൽ ചൂടുപിടിക്കുമൊ
സാഗരവാരിയിൽ– ക്ഷീണനായുള്ള ചിത്രഗ്രീവപക്ഷിയെ
ത്രാണനം ചെയ്തഭവാനെച്ചതിപ്പതിന്നാണുങ്ങളായുള്ള ഞ
ങ്ങൾ വാഞ്ഛിക്കുമൊ– നാണമില്ലാത്തവനാണല്ല നിൎണ്ണയം–
മൂഷികൻ ചൊല്ലിനാൻ ചാപല്യമെന്നുള്ള ദൊഷമിക്കാക ജാ
തിക്കൊക്കയുണ്ടെടൊ– ചാപല്യമുള്ളവർ ബന്ധുവായാൽ ജ
ന്മ സാഫല്യമില്ലാ വിനാശവും നിൎണ്ണയം– ശക്യമല്ലാതുള്ളകാ
ൎയ്യപ്രയത്നെന ശക്യമാക്കീടുവാൻ മൊഹം വൃഥാഫലം– വെ
ള്ളമില്ലാദ്ദിക്കിൽ വള്ളം നടക്കുമൊ വെള്ളത്തിലൊടുമൊ
ചാടും രഥങ്ങളും– ദുൎജ്ജനം വന്നു നിറഞ്ഞു ഭൂമണ്ഡലെ സജ്ജ
നം പാരം ചുരുങ്ങിച്ചമഞ്ഞിതു– എന്തെന്നുമെതെന്നുമാരെന്നു
മില്ലാത്ത ജന്തുക്കൾ ബന്ധുക്കളായാൽ ശരീരികൾ്ക്കെന്തുള്ളു
സൌഖ്യം മഹാമൂഢതാരൂപ സിന്ധുതൊയത്തിൽ കിടക്ക
യന്യെ സഖെ– പണ്ടുള്ള ശബ്ദമീബന്ധുവെന്നുള്ളൊരുര

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/82&oldid=194791" എന്ന താളിൽനിന്ന് ശേഖരിച്ചത്