ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ണ്ടക്ഷരം കൊണ്ടു കെട്ടിച്ചമച്ചിതു– ഇക്കാലമായതിന്ന
ൎത്ഥ മെന്തായതെന്നുൾക്കാമ്പിലൊൎക്കുന്ന മാനുഷൻ ദുൎല്ല
ഭം– സാരനെന്നാകിലും മുന്നന്തനിക്കുപകാരങ്ങൾ ചെ
യ്തൊരു ദെഹമെന്നാകിലും വീരനെന്നാകിലും വിദ്യാവിശെ
ഷെണ ധീരനെന്നാകിലും നല്ലപുരുഷനെക്കണ്ടാൽ മനു
ഷ്യൎക്കു ഞാനിപ്പുരുഷനെ പണ്ടുകണ്ടിട്ടുമില്ലെന്ന ഭാവംസ
ഖെ– വെണ്ടാതനത്തിനൊരുത്തൻ തുടങ്ങിയാൽ രണ്ടാ
മനായിപ്പുറപ്പെടും മറ്റെവൻ– അന്നവും പാലും കൊടുത്ത
ങ്ങു തന്മടി തന്നിൽ കിടത്തിലാളിക്കും മനുഷ്യനെ തന്നെ ക
ടിച്ചു കൊന്നീടുകെന്നല്ലാതെ പന്നഗത്തിന്നൊരു സംസാ
രമില്ലെടൊ– എന്നതു പൊലിന്നൊരുത്തനൊരുത്ത
നൊടന്യൊന്യ സൌഹാൎദ്ദമില്ല ഭൂമണ്ഡലെ– സ്നെഹമില്ലാ
തുള്ള പെണ്ണിന്നു തന്നുടെ ദെഹത്തിലൎദ്ധം പകുത്തു കൊ
ടുക്കിലും– തെല്ലുപൊലും വശത്താകയില്ലെന്നല്ല കൊല്ലുവാ
ൻ കൂടെ ശ്രമിച്ചുവെന്നുംവരും– ജാത്യാവിരുദ്ധമായുള്ള
വർ തങ്ങളിൽ ചെൎത്താലുമായവർ ചെരുകില്ലാ ദൃഢം– പൂ
ച്ചയൊടിജ്ജനം മൂഷികന്മാർചെന്നു ചെൎച്ചക്കു ഭാവിക്കന
ന്നായ്വരുന്നതൊ– അങ്ങൊട്ടുപകൃതി ചെയ്തുതില്ലെങ്കിലും
ഇങ്ങൊട്ടുപദ്രവിച്ചീടുന്നു ദുൎജ്ജനം– വ്യാഘ്രത്തെയാരാനു
പദ്രവിച്ചൊചെന്നു ശീഘ്രം കടിച്ചു കൊല്ലുന്നു പശുക്കളെ–
എന്നതുകൊണ്ടു പറഞ്ഞു ഞാൻ വായസാ– നന്നല്ലനാം ത
മ്മിലുള്ള സംമെളനം–

വായസം ചൊല്ലിനാൻ വാക്കിനുഹന്തതെമായ സം
ബന്ധമില്ലെതും മഹാമതെ– സാധൊഹിരണ്യകാ സഖ്യം
ഭവാനൊടു സാധിക്കയില്ലെങ്കിൽ എന്തിനു ജീവിതം– പ്രാ
യൊവ വെശെന കെവലം നമ്മുടെകായൊവസംഹൃതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/83&oldid=194788" എന്ന താളിൽനിന്ന് ശേഖരിച്ചത്