ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

മത്സ്യാദിമാംസംനമുക്കുനൽകീടുവൊൻ– എന്നതുകെട്ടുപറ
ഞ്ഞു ഹിരണ്യനും എന്നയും തത്ര നീകൊണ്ടുപൊയീടെണം–
കൊറ്റിനു ദുഃഖംനമുക്കുമുണ്ടിദ്ദിക്കിൽ– മറ്റൊരു കൂറ്റുകാ
രില്ലാഞ്ഞു പാൎക്കുന്നു– അത്രദുഃഖന്തനിക്കെന്തെന്നുവായ
സം– തത്ര ചെന്നാൽകഥിക്കാമെന്നുമൂഷികൻ–കാകൻ ഹി
രണ്യനെ കൊക്കിലാക്കിക്കൊണ്ടു വെഗം പറന്നങ്ങുചെന്നുപ
റ്റീടിനാൻ– സ്വഛ്ശമായുള്ള മഹാതടാകത്തിന്റെ കഛ്ശപ്ര
ദെശെ സുഖിച്ചു വസിക്കുന്ന കഛ്ശവ ശ്രെഷ്ഠനെ കണ്ടുകുശലവും
പുഛ്ശിച്ചു മൂഷികം താഴത്തിറക്കിനാൻ– മന്ദരൻ ചൊദിച്ചുതാ
നെന്തെടൊമൎത്യമന്ദിരന്തന്നിൽ കരണ്ടുകടക്കുന്ന മന്ദെ ത
രൊത്സാഹിയാമാഖുവൃദ്ധനെ–സന്ദെഹമെന്ന്യെ പിടിച്ചു
കൊണ്ടന്നതും– കാകൻ പറഞ്ഞിതുമൂഷികന്മാരിൽ വെ
ച്ചെകൻ മഹാരാജരാജൻ ഹിരണ്യകൻ– ലൊകപ്രസിദ്ധ
നിദ്ദെഹവും ഞാനുമായെ കാന്തബന്ധുത്വമുണ്ടായി സാമ്പ്ര
തം– തൽഗുണം വൎണ്ണിച്ചു ചൊല്ലുവാൻ വാക്കിനു വല്ഗുത്വം എ
തുംമതിയല്ലമന്ദരാ– ദൈവാനുകൂല്യെനസഖ്യന്തുടങ്ങിയാൽ
ജീവാവസാനാന്തമല്ലൊ മഹാത്മനാം ഏവം മഹാഗുണം മ
റ്റുള്ളഭ്രവാസി ജീവജന്തുക്കൾക്കു കാണുന്നതില്ലെടൊ– പാ
ശെപതിച്ചൊരു മാടപ്പിറാക്കളെ പാശങ്ങൾ ഖണ്ഡിച്ചു രക്ഷിച്ചു
മൂഷികൻ– ദെശാന്തരെഷുപ്രസിദ്ധനമിദ്ദെഹം ഈശാന
പുത്രനാം വിഘ്നന്റെ വാഹനം– രണ്ടുശരീരമെന്നെഉള്ളു ഞ
ങ്ങൾക്കു രണ്ടുപെൎക്കും പ്രാണനൊന്നെന്നറികനീ– പണ്ടുപ
ണ്ടെമമബന്ധുവാകും ഭവാൻ കണ്ടു ബൊധിക്കുമീ മൂഷികന്റെ
ഗുണം– എന്നതു കെട്ടുപ്രസാദിച്ചു കഛ്ശപം മന്ദരൻ മന്ദമ്പറ
ഞ്ഞു തുടങ്ങിനാൻ അങ്ങുന്നിവിടെക്കു പൊരുവാനുള്ളൊ
രു സംഗതിയെന്തെന്നുരചെയ്കമൂഷികാ– ചൊന്നാൻഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/85&oldid=194785" എന്ന താളിൽനിന്ന് ശേഖരിച്ചത്