ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

രണ്യകൻ കൂൎമ്മരാജഭവാൻ– എന്നാലതും കെട്ടുകൊൾകാ
മഹാമതെ–

(2. ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചതു.)

ധന്യമാകുംമിഹിളാരൂപ്യസന്നിധൌ സന്യാസിഗെഹ
മുണ്ടെത്രയും‌ പാവനം– തത്രചൂഡാകൎണ്ണ✱നാമധെ
യൻ ബ്രഹ്മ ഗൊത്രപ്രധാനിപരിവ്രാജകൊത്തമൻ
വാണരുളുന്നു ദിനെദിനെ ഭിക്ഷയാപ്രാണമാത്രവൃ
ത്തി ചെയ്തുകൊണ്ടങ്ങിനെ– തത്രസ്വയം‌ പാകഭിക്ഷ കഴി
ഞ്ഞുടൻ പാത്രം സുരംഗയിൽവെക്കും രജനിയിൽ– പാത്ര
ത്തിലങ്ങു ശെഷിച്ചൊരുഭൊജനം മാത്രം ലഭിക്കും നമുക്ക
തു ഭൊജനം– അക്കാലമഗ്ഗൃഹെ വന്നു ബൃഹൽ സ്ഫിഗെന്നാ
ഖ്യനായുള്ളൊരു സന്യാസിഭൂസുരൻ– തത്രചൂഡാകൎണ്ണസ
ന്യാസിതന്നുടെ മിത്രമായുള്ള ബൃഹൽസ്ഫിക്കുമാദരാൽ തത്ര
വസിച്ചുപുരാണങ്ങൾ വായിച്ചുമിത്ര സന്യാസിയെ കെൾ്പിക്കു
മന്തരെ– മൂഷികന്മാരെ ഭയപ്പെടുപ്പാനുള്ള ഭീഷണിവാദ്യം
മുഴക്കിചൂഡാകൎണ്ണൻ– ആയതുകെട്ടു ചൊദിച്ചു ബൃഹൽസ്ഫി
ക്കുമായതെന്തിപ്പൊൾ തുടങ്ങിയൊഗീശ്വരാ– തെല്ലും പുരാ
ണശ്രവണത്തിലാഗ്രഹമില്ലാ ഭവാനെന്നുതൊന്നുന്നുമെ
സഖെ–✱✱ ഇഛ്ശയില്ലായ്ക കൊണ്ടല്ലെടൊവില്ലുകൊണ്ടൊച്ച
പ്പെടുക്കാതിരുന്നാൽ എലിവന്നു ഭിക്ഷെക്കുവെച്ചിരിക്കുന്ന
ചൊറൊക്കവെ ഭക്ഷിക്കുമായതു കൊണ്ടിതുചെയ്തുഞാൻ–
ഭാഷിതം കെട്ടുബൃഹൽസ്ഫിക്കുരചെയ്തു– മൂഷികന്മാരൊരു

✱ സംസ്കൃതത്തിൽ അവന്റെ പെർ താമ്രചൂഡൻ എന്നത്
✱✱ ഇരുവൎക്കുംതൎക്കം ഉണ്ടായപ്പൊൾ മഠാശ്രയത്തിനാ
ൽ നരകപ്രാപ്തി ഉണ്ടെന്നു ഒരുവൻ പറഞ്ഞു–
നരകായമതിസ്തെചെൽ പൌരൊഹിത്യം സമാചര
വൎഷം യാവൽകിമന്യെനമഠചിത്യാദിനത്രയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/86&oldid=194783" എന്ന താളിൽനിന്ന് ശേഖരിച്ചത്