ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

കനെന്നു നാമത്തെ ധരിച്ചൊരു ക്രൊഷ്ടാവുമപ്പൊളവി
ടെക്കുവന്നിതു– ഇന്നെക്കു ഭക്ഷണം വെടന്റെ വിഗ്രഹം– പി
ന്നെനാളെക്കുമൃഗത്തിന്റെ ഭക്ഷണം– പന്നിയെക്കൊണ്ടു
മറ്റന്നാളുമിങ്ങിനെ– തിന്നീടുമാറെന്നുറച്ചു മനക്കാമ്പിൽ–
ഇന്നിനി പ്രാതൽക്കു വില്ലിന്റെ ഞാണിതു നന്നെന്നുകല്പി
ച്ചു ചെന്നുകടിച്ചുടൻ– കുത്തിക്കുഴിയെക്കുലച്ചവിൽജ്യാവി
ന്മെൽ എത്തിക്കടിച്ചവൻ ഖണ്ഡിച്ചനെരത്തു– വില്ലിന്മുനകൊ
ണ്ടുമാറത്തു നല്ലൊരു തല്ലുകൊണ്ടപ്പൊഴെചത്തുവീ
ണീടിനാൻ–

എന്നതു കൊണ്ടു പറഞ്ഞു ഞാൻ ബ്രാഹ്മണി അന്ന
ന്നു കൃത്യം കഴിച്ചെചിതംവരൂ എള്ളൊടുകൂടെപ്പചിച്ചീടു
മൊദന മെല്ലൊകൃസാരമെന്നുള്ളൊരുസാധനം– ആയ
തിന്നു തിലംകുത്തിത്തൊലി കളഞ്ഞായ വണ്ണം‌ നീയുണ
ക്കീടെണംപ്രിയെ– പിറ്റെദ്ദിനമവളെള്ളു കുത്തിച്ചെറി✱ മു
റ്റത്തുണക്കുവാൻചിക്കിനിൽക്കും വിധൌ– കുക്കുടം വന്നു
തൊട്ടങ്ങുമിങ്ങും ചിന്തിദുൎഘടമാക്കിച്ചമച്ചൊരനന്തരം–
ശൊധനചെയ്യാത്തൊരെള്ളു കൊടുത്തങ്ങു ശൊധനഞ്ചെ
യ്തതിലത്തെ വാങ്ങീടുവാൻ ഭാവിച്ചു ചണ്ഡാലിമാതാവി
നൊടങ്ങു ചൊദിച്ചു മെല്ലെ ഗൃഹസ്ഥന്ദ്വിജൊത്തമൻ– എ
ങ്ങുപൊവാൻ തുടങ്ങുന്നു നീയെന്നവൻ എള്ളു മാറാൻ ഗമി
ക്കുന്നു ഞാനെന്നവൾ– അങ്ങനെ അല്ല ഞാൻ ബൊധിച്ചു
മറ്റൊരു സംഗതികൂട്ടുവാൻ പൊകുന്നു വെന്നവൻ– എന്ന
തു കൊണ്ടിഹമൂഷികന്റെ സ്ഥിതിക്കന്യം പ്രയൊജനമു
ണ്ടെന്നുനിൎണ്ണയം–

ഇത്ഥമ്പറഞ്ഞു ഖനിത്രെണ ഭൂതലെ കുത്തിക്കുഴിച്ചൊ

✱പ്പാറ്റി

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/88&oldid=194780" എന്ന താളിൽനിന്ന് ശേഖരിച്ചത്