ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചതന്ത്രം

പഞ്ചമരാഗം കൊണ്ടുപാട്ടുകൾ പാടുന്നൊരു പഞ്ചവൎണ്ണി
നികിളിപ്പെണ്മണീ മാണിക്യമെ പഞ്ചസാരയും തെനും പായസംഗു
ളങ്ങളും പഞ്ചമെന്നിയെതരുന്നുണ്ടു ഞാനെടൊബാലെ– പ
ഞ്ചതന്ത്രമാം മഹാനീതിശാസ്ത്രത്തെ സുഖം പഞ്ചധാ വിഭാഗിച്ചു
പാട്ടുപാടുക വെണം– – എന്നതു കെട്ടുകിളിപ്പെൺകിടാവുര ചെ
യ്താൾ– എന്നുടെ ഗുരുക്കന്മാരന്തണപ്രവരന്മാർ മന്നിടന്തന്നിലവരീ
ശ്ചരന്മാരായതും സന്നതന്മാൎക്കുവരം നൽകുവാൻ ആളായതും അ
ങ്ങിനെയുള്ള മഹാബ്രാഹ്മണപ്രസാദത്താൽ എങ്ങുമെ ഭംഗംകൂടാ
തിന്നു ഞാനുരചെയ്യാം– ശ്രീമനുബൃഹസ്പതിശുക്രനും വെദവ്യാസ
ൻ ധീമതാംവരൻ വിഷ്ണുഗുപ്തനാം ചാണക്യനും മാമുനി പരാശരൻ
മറ്റുള്ള ബുധന്മാരും സാമദാനാദി നീതിശാസ്ത്രകൎത്താക്കളെല്ലൊ
അജ്ജനങ്ങളെയെല്ലാമഞ്ജലി കൂപ്പിക്കൊണ്ടു സജ്ജനപ്രസാദ
ത്താൽ ശാസ്ത്രമൊന്നുരചെയ്യാം–ഗ്രന്ഥവിസ്താരെഭയമുള്ള ബാ
ലകന്മാൎക്കും അന്തരംഗത്തിൽ ബൊധമില്ലാത്ത ജനങ്ങൾക്കും
ചന്തമൊടറിവാനായി പഞ്ചതന്ത്രാഖ്യം നീതിഗ്രന്ഥ താല്പൎയ്യം കി
ഞ്ചിൽ ഭാഷയായി ചൊല്ലീടുന്നെൻ-

പാടലാധരിമാൎക്കു കെളിസങ്കെതസ്ഥാനം പാടലിപുത്രമെ
ന്നു നാമമാമ്മഹാപുരം വാടകൾ കിടങ്ങുകൾ വാടികളങ്ങാടികൾ നാ
ടകാഗാരങ്ങളും നാഗരസ്ഥാപനങ്ങളും ഹാടകാലയങ്ങളും ഹസ്തി
മന്ദിരങ്ങളും ഘൊടകാവാസങ്ങളും ചെടികാഗെഹങ്ങളും മാടവും
മഹാമണിമെടകൾ മഠങ്ങളും മാടുകൂടുകൾ മണിത്തൊരണ ശ്രെണി
കളും തൊടുകൾ നദികളും കൂപങ്ങൾ കുളങ്ങളും കെടുകൾ കൂടാതു
ള്ള കെളി സൌധാദികളും കൊട്ടകൾ നിറഞ്ഞുള്ള കെരവും ക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/9&oldid=194904" എന്ന താളിൽനിന്ന് ശേഖരിച്ചത്