ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ശാസ്ത്രം ഗ്രഹിച്ചതു കൊണ്ടുമതിയല്ല ശാസ്ത്രൊക്തമാ
ചരിക്കാതെ ഫലംവരാ– എത്രയും നല്ലകഷായമെന്നാകിലും
മാത്രം കുടിക്കാതെ രൊഗംശമിക്കുമൊ– ഗ്രന്ഥം കരത്തിലു
ണ്ടായാൽ മതിയല്ല ചന്തത്തിലൎത്ഥം ഗ്രഹിച്ചെ ഫലംവരൂ–അ
ന്ധനായുള്ള വൻദീവംകരത്തിങ്കൽ എന്തിനടന്നാൽ വഴി
യറിഞ്ഞീടുമൊ– എന്തിന്നനെകം പറയുന്നുതാനെന്റെ ബ
ന്ധുവായെന്നെപ്പൊറുപ്പിക്കിലുത്തമം– തങ്ങടെ സ്ഥാനങ്ങ
ൾ വിട്ടുപൊകുന്നവൎക്കെങ്ങുമെ ചെന്നാൽ സുഖംവരത്തില്ലെ
ടൊ– ദന്തം നഖം ക്ലെശമിത്യാദി നല്ലൊരു ചന്തമുണ്ടം ഗെഷു
ചെൎന്നിരിക്കുംവിധൌ– പെട്ടന്നു ഗാത്രത്തിൽ നിന്നുവിട്ടാല
തു തൊട്ടാൽ കുളിക്കെണമെന്നുവന്നീലയൊ–

എന്നതുകെട്ടുപറഞ്ഞിതു മന്ദരൻ– തന്നുടെദിക്കുവെ
ടിഞ്ഞു പൊയീടിലും തെല്ലും മനദൊഷമില്ലാത്ത പൂരുഷൻ ചെ
ല്ലുന്നദിക്കിൽ സുഖിച്ചിരിക്കായ്വരും– അന്നങ്ങൾ ആകാശഗം
ഗാതടെ നല്ല പൊന്നും സരൊജാകരത്തെത്യജിച്ചിങ്ങുമന്നി
ടന്തന്നിലെപ്പങ്കജപ്പൊയ്കയിൽ തന്നെ സുഖിച്ചു വസിക്കുന്ന
തില്ലെയൊ– മന്ദത്വവും മഹാവ്യാധിയും സൎവ്വദാ സുന്ദരീമാരു
മായുള്ള സംസൎഗ്ഗവും– ജന്മഭൂമി സ്നെഹമെന്നുള്ളതും മഹാദു
ൎമ്മൊഹികൾ്ക്കെ ഭവിപ്പൂ ഹിരണ്യകാ– ഉത്സാഹവും നല്ല വിദ്യയും
ബൊധവും സത്സംഗമങ്ങളും സൽക്കൎമ്മധൎമ്മവും ഇങ്ങിനെയു
ള്ളഗുണങ്ങൾ തികഞ്ഞവൎക്കെങ്ങുമെ ചെന്നാലുമല്ലലില്ലെതു
മെ– തന്നുടെദിക്കെന്നും അന്യദിക്കെന്നുമിദ്ധന്യരാം നി
ങ്ങൾക്കു ഭെദമില്ലാദൃഢം– എന്നതു കൊണ്ടുപറഞ്ഞു ഞാ
ൻമൂഷികാ– നന്നിഹനമ്മൊടുകൂടെനിവാസവും– മെഘത്ത
ണലിലിരുന്നു സുഖിക്കയും– ശാകാദിസസ്യങ്ങൾ കൊണ്ടു
മൊദിക്കയും യൌവനമുള്ളൊരുനാരിയൊടൊന്നിച്ചു നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/91&oldid=194776" എന്ന താളിൽനിന്ന് ശേഖരിച്ചത്