ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഴിച്ചന്യസമ്പത്തു സമ്പത്തായ്വരുന്നിതൊ– അത്രാന്ത
രെവനെ ഭക്ഷണാൎത്ഥം മുദാ ചിത്രാംഗസാരംഗമങ്ങുപൊ
യീടിനാൻ– മദ്ധ്യാഹ്നകാലം കഴിഞ്ഞൊരനന്തരം– മന്ദര
ന്താനും ഹിരണ്യനും കാകനും– എന്തെവരാഞ്ഞു ചിത്രാംഗ
ൻ എന്നിങ്ങിനെ സ്വാന്തെ വിചാരിച്ചു ഖെദിച്ചുമെവിനാർ–
കാകൻ മൃഗത്തെത്തിരഞ്ഞു പുറപ്പെട്ടു വെഗംവനാന്തരെ
ചെന്നുനൊക്കും വിധൌ– വെടൻ കണിവെച്ചചൎമ്മപാശെ
ചെന്നു ചാടിശരീരവും കെട്ടുപെട്ടങ്ങിനെ തത്രകിടക്കുന്ന
ചിത്രാംഗനെക്കണ്ടു– സത്രാസശൊകെനചൊദിച്ചുവാ
യസം– ഘൊരപാശത്തിൽ പതിപ്പതിനെന്തൊരു കാര
ണം സാരംഗവീരചൂഡാമണെ– കാരണം പിന്നെകഥി
ക്കാം ഹിരണ്യനെ പാരാതെ കൂട്ടിച്ചുകൊണ്ടുപൊന്നീടുകാ–
ഇത്തരംചിത്രാംഗഭാഷിതം കെട്ടങ്ങു സത്വരം കൊണ്ടന്നു
മൂഷികാധീശനെ– മൂഷികാധീശനും ചൊദിച്ചു തന്നുടെ
വെഷമെന്തിങ്ങിനെ ബന്ധമായീടുവാൻ– ചിത്രാംഗനും
പറഞ്ഞീടിനാനാപന്നമിത്രഭവാനെന്റെ പാശംമുറിച്ചാ
ലും– അത്യന്തവൈരിയാംവെടൻ വരുമ്മുമ്പെ നിത്യ
മല്ലാതുള്ള ദെഹവും കൊണ്ടുനാം അങ്ങൊരു ദിക്കിനുമാറി
പ്പതുക്കവെ സംഗതിയൊക്കപ്പറഞ്ഞു കൊള്ളാംസഖെ
പ്രൌഢനായുള്ള ഞാനന്തികെനിൽക്കവെ വെടനെപ്പെടി
ക്കരുതെന്നു മൂഷികൻ– എങ്കിൽ ശ്രവിച്ചാലുമെന്നു ചിത്രാം
ഗനും– ശങ്കാവിഹീനം പറഞ്ഞു തുടങ്ങിനാൻ–

(5. മാനിന്റെ ബാല്യകഥ.)

ആറുമാസം പുക്കബാലനായുള്ളനാൾ കൂറുള്ളമാ
താവുവെൎപെട്ടിരിക്കവെ– വെടൻ വരുന്നതു ക
ണ്ടുഭയപ്പെട്ടു കൂടയുള്ള മൃഗക്കൂട്ടങ്ങൾ മണ്ടിനാ
ർ– ഒടുവാൻ കൂടാഞ്ഞുഴലുമെന്നെ തദാ വെടൻ പിടിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/93&oldid=194774" എന്ന താളിൽനിന്ന് ശേഖരിച്ചത്