ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ങ്ങു കൊണ്ടുപൊയീടിനാൻ– കെട്ടുവരുത്താതെ കൊണ്ടു
ചെന്നാദരാൽ നാടുവാഴിക്കവൻ കാഴ്ചവെച്ചീടിനാൻ–
ആടും പശുക്കുളും രാത്രൌവസിക്കുന്ന കൂടുതുറന്നതിലാ
ക്കിനാൻ മന്നവൻ– പുല്ലും ജലവും നമുക്കു നൽകി സദാ
തെല്ലും മുഷിക്കാതെനമ്മെവളൎത്തിതു– ഏകദാരാത്രൌ
ശയിക്കുന്ന നെരത്തു മെഘശബ്ദം കെട്ടുസന്തുഷ്ടനായി ഞാ
ൻ താനെമനൊരഥംചിന്തിച്ചു ചൊല്ലിനെൻ– ഞാനെവം
എത്രനാൾ പാൎക്കെണ്ടു ദൈവമെ– കാനനെവൃഷ്ടിചൊരി
യുന്നനെരത്തു ഞാനനെകം മൃഗക്കൂട്ടത്തിലൊന്നിച്ചു കൂടിച്ച
രിക്കയും ചാടിക്കളിക്കയും ഓടിത്തിരിക്കയും തെടിനടക്കയും
എന്നുള്ളലീലാവിധങ്ങൾക്കഹൊ നമുക്കെന്നുവാൻ സംഗതി
കൂടുന്നു ദൈവമെ– എന്നു ഞാൻ താനെപറഞ്ഞതു ഭൂപാല
നന്ദനൻ കെട്ടിങ്ങെഴുന്നെള്ളി നിന്നുടൻ നാലുഭാഗം നൊ
ക്കിയാരെയും കണ്ടില്ല– ബാല സാരംഗം മനുഷ്യരെപ്പൊ
ലൊരു വാക്കുപറകയൊ എന്തൊരു വിസ്മയം– പെക്കുലദെ
വതാ വന്നു ബാധിക്കയൊ– പെക്കൂത്തുകാട്ടും പിശാചുക
ൾ വന്നിങ്ങു രാക്കൂറ്റിൽ മാനിനെ കൊണ്ടുമിണ്ടിക്കയൊ–
നീതിജ്ഞനെങ്കിലുമിങ്ങിനെ ശങ്കിച്ചു ഭീതിജ്വരം പിടിപെ
ട്ടു വിറച്ചു കൊണ്ടന്തഃപുരത്തിൽ പതുക്കെ പ്രവെശിച്ചു സന്ത
പ്തനായിശ്ശയിച്ചു നൃപാത്മജൻ– പെയ്യും പിരാന്തും പറഞ്ഞു
തിരുമെനികായുന്നിതെന്തൊരു കഷ്ടമെന്നിങ്ങിനെ സെ
വകന്മാരും ജനനിയുമുണ്ണിക്കു ദെവതാ പീഡയെന്നൊൎത്തു
ഗണികനെ കൂട്ടിച്ചു കൊണ്ടന്നു പ്രശ്നവും വെപ്പിച്ചു കെട്ടു വി
ചാരം തുടൎന്നൊരനന്തരം– ദൈവജ്ഞനാമൊരു വിദ്വാൻ
ഉരചെയ്തു– വൈവശ്യമെന്തിനു രാജപുത്രവിഭൊ മൎത്യ
രെപ്പൊലെ മൃഗങ്ങളുമ്മന്ത്രിക്കും– അത്യന്തസങ്കടെ ശങ്കകൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/94&oldid=194772" എന്ന താളിൽനിന്ന് ശേഖരിച്ചത്