ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ടാതവർ ഗൂഢസ്ഥലങ്ങളിൽ തന്റെ മനൊരാജ്യമൂഢപ്ര
മൊദം കഥിക്കും മൃഗങ്ങളും– എന്നതു കെട്ടുഭയപ്പെടെണ്ടാ ഭവാ
ൻ ഇന്നു തുടങ്ങിജ്വരം ശമിക്കും ദൃഢം– തത്വംഗ്രഹിച്ചൊരുനെ
രം കുമാരനും ചിത്തം തെളിഞ്ഞുപനിയും ശമിച്ചിതു– അ
ന്നെരമെവന്നു കെട്ടഴിച്ചാദരാൽ എന്നെയും മൊചിച്ചയച്ചു
നൃപാത്മജൻ– അങ്ങിനെ ബാല്യകാലത്തു നമുക്കൊരു സം
ഗതിഉണ്ടായിബദ്ധനായീടുവാൻ– അന്നങ്ങനുഭൂതമായു
ള്ള ബന്ധനം ഇന്നും നമുക്കു ഭവിച്ചു ഹിരണ്യകാ– എന്ന
തു കൊണ്ടു പറഞ്ഞു ശരീരികൾ്ക്കിന്നതെ വന്നുഭവിപ്പുവെന്നി
ല്ലെടൊ–

അങ്ങിനെ തമ്മിൽ പറഞ്ഞിരിക്കും വിധൌ തങ്ങടെ ബ
ന്ധുവാം കൂൎമ്മാധിരാജനും ബന്ധുവൃത്താന്തം ഗ്രഹിപ്പാൻ പുറ
പ്പെട്ടുബന്ധനസ്ഥാനത്തു ചെന്നിരുന്നീടിനാൻ– അപ്പൊൾ
പറഞ്ഞു ഹിരണ്യകൻഹന്തതാൻ ഇപ്പൊളിവിടെക്കു വന്നതു
നന്നല്ല– കണ്ടകൻ വെടൻപൊൽ വരുന്നെരം ഞങ്ങൾ മണ്ടി
ത്തിരിപ്പാൻ സമൎത്ഥരല്ലൊസഖെ– തൊയത്തെ വിട്ടുകരെ
ക്കു സഞ്ചാരമിത്തൊയത്തിലുള്ള ഭവാന്മാൎക്കു സങ്കടം– മന്ദ
സഞ്ചാരിയാകും ഭവാനെ ശ്ശഠൻ വന്നുപിടിക്കയല്ലല്ലീ മഹാ
മതെ– മന്ദരൻ ചൊല്ലിനാനെന്തു ചെയ്യാവതു– മന്ദഭാഗ്യ
ത്വം നമുക്കുവരുമെങ്കിൽ വന്നതു വന്നുഭവാന്മാരെ വെൎപി
രിഞ്ഞങ്ങു വസിപ്പാനെളുതല്ലിനിക്കെടൊ– ബന്ധുക്ക
ളൊടു വെർപെട്ടാൽ മനസ്സുമങ്ങന്ധമായീടും വിഷാദമാമം
ബുധൌമജ്ജനം ചെയ്യും മമത്വമെറീടുന്ന സജ്ജനത്തി
ന്റെ സ്വഭാവമെവംസഖെ– എന്നുപറഞ്ഞങ്ങിരിക്കുന്ന നെര
ത്തു വന്നുകൃതാന്തനെപ്പൊലെ കിരാതനും– അപ്പൊൾ ഹി
രണ്യൻമൃഗത്തിന്റെ പാശവും കെല്പൊടുകണ്ടിച്ചുമണ്ടി

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/95&oldid=194771" എന്ന താളിൽനിന്ന് ശേഖരിച്ചത്