ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിരിച്ചിതു– ചിത്രാംഗസാരംഗവുമ്മഹാകാകനും തത്രനി
ന്നാശു ഗമിച്ചൊളിച്ചീടിനാർ– മന്ദം നടക്കുന്നമന്ദരകൂൎമ്മത്തെ
വന്നുപിടിച്ചു വനചരൻ വെഗെനെ വില്ലിന്റെ ഞാണു കൊ
ണ്ടാശു ബന്ധിച്ചൊരു കല്ലിന്റെ ചൊട്ടിൽ ഉറപ്പിച്ചുവെച്ചുടൻ–
മറ്റൊരുജന്തുവെ ചെന്നുകൊന്നീടുവാൻ മറ്റൊരുദിക്കി
നു പൊയൊരനന്തരം– കാകൻ മൃഗം മൂഷികൻ മൂവരുന്തദാ
ശൊകംമുഴുത്തുകരഞ്ഞു വിരഞ്ഞുടൻ– അന്തികെ വന്നൊ
രു നെരത്തു മന്ദരൻ യന്ത്രിതനായ്കിടന്നെവം ഉരചെയ്തു– എ
ന്തിനുകെഴുന്നു ബന്ധുക്കളെ നിങ്ങൾ– എന്തിങ്ങുസങ്കടം നി
ങ്ങൾ ജീവിക്കവെ– ബന്ധുവെന്നിങ്ങിനെ രണ്ടക്ഷരം ജഗ
ൽ ബന്ധുവാം സ്രഷ്ടാവുകല്പിച്ചതല്ലയൊ– പുത്രൻ സഹൊ
ദരൻ മാതാ ജനകൻ കളത്രവും ഭൃത്യനും ആപത്സമാഗമെ
മിത്രങ്ങളെപ്പൊൽ ഉപകരിക്കില്ലതു സത്യമതൊൎക്ക പു
രാണസാരങ്ങളിൽ– മിത്രന്റെ പുത്രനാം സുഗ്രീവവാനര
ൻ മിത്രഭാവെനെവൎത്തിക്ക കൊണ്ടല്ലയൊ മിത്രവംശൊത്ഭ
വൻ ശ്രീരാമഭദ്രനും വൃത്ത്രാരിവൈരിയാം രാത്രിഞ്ചരെന്ദ്ര
ന്റെ വക്ത്രങ്ങൾ പത്തും ശരംകൊണ്ടു ഖണ്ഡിച്ചു ധാത്രിത
ലന്തന്നിലിട്ടുരുട്ടിത്തദാ പത്രികൾക്കാഹാരമാക്കിച്ചമച്ചു ജ
ഗത്രയത്രാണവും ചെയ്തിതുരാഘവൻ– എന്നതു കൊണ്ടു
സുഹൃല്ലാഭമിങ്ങിനെ വന്നതുകൊണ്ടു നമുക്കുവിപത്തിനു
സംഗതിയില്ലിഹ സംശയമില്ലെടൊ– മംഗലന്തന്നെ ഭവി
ക്കുംക്രമെണമെ –

തത്രാന്തരെ ഹിരണ്യാഖ്യനാം മൂഷികൻ ചിത്രാംഗ
വായസന്മാരൊടു ചൊല്ലിനാൻ– ചിത്രാംഗ സാരംഗവീര
ഭവാൻ ചെന്നുമിത്രാംഗരക്ഷണം ചെയ്വാൻ സരസ്തടെ ച
ത്തപൊലെകിടന്നീടെണമന്നെരം എത്തുന്നവെടനെ

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/96&oldid=194770" എന്ന താളിൽനിന്ന് ശേഖരിച്ചത്