ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ച്ചെണ്ടകൊട്ടിക്കെണം– കാകഭവാനും മൃഗത്തിന്റെ മെ
ലിരുന്നാ കുലംകൂടാതെ കൊക്കിന്മുനകൊണ്ടു കൊത്തുന്ന
പൊലെ നടിക്കെണമന്നെരം അത്യന്തമൂഢനാം വെട
ൻമൃഗമിതു ചത്തുവെന്നൊൎത്തു കൃതാൎത്ഥനായ്വന്നീടും– ഉ
ത്താനബുദ്ധിൾക്കു✱ണ്ടൊവിവെകവും– കാണിനെരം കൊ
ണ്ടുകൂൎമ്മത്തെ ബന്ധിച്ച ഞാണും കടിച്ചു ഖണ്ഡിക്കുന്ന
തുണ്ടുഞാൻ– മന്ദരൻവാപിയിൽ ചാടിമുങ്ങും ദ്രുതം– മന്ദ
നാംവെടൻഗ്രഹിക്കയുമില്ലെടൊ– ഉള്ളിൽ പ്രസാദെന
മാനിനെ കെട്ടുവാൻ വള്ളിയും കണ്ടിച്ചു കൊണ്ടു വനചരൻ
വന്നടുക്കും മുമ്പെനാമങ്ങുമൂവരും– മന്ദെതരം മണ്ടിമാറിത്തി
രിക്കയും– ഇത്ഥംപറഞ്ഞുവൎക്കപ്രകാരം തന്നെ സിദ്ധമാ
യ്വന്നിതു സിദ്ധാന്തം ഒക്കവെ ആയതുനെരത്തു വന്നുവെട
ൻ മൃഗം ചത്തുപൊയെന്നു നിനെച്ചു സന്തുഷ്ടനായി ആയ
തമായുള്ള വള്ളികൾ കൊണ്ടുഞാൻ കായമശെഷം വരി
ഞ്ഞു മൃഗത്തിനെ കെട്ടിഎടുത്തങ്ങു കൊണ്ടുപൊവെനെ
ന്നു അഷ്ടിക്കുറച്ചു പുറപ്പെട്ടുകാനനെ കെട്ടിപ്പിണെഞ്ഞു കി
ടക്കുന്ന വള്ളികൾ വെട്ടിചിതം വരുത്തി തുടങ്ങീടിനാൻ–
സാരത്വമുള്ളൊരു കാകനും ആഖുവും സാരംഗവീരനും മൂ
ന്നുപെരും തദാ മന്ദെതരം മണ്ടിയൊടി ഗമിച്ചിതു– മന്ദരകൂ
ൎമ്മവും വാരിജലന്തന്നിൽ മുങ്ങിത്തിരിച്ചങ്ങു ബന്ധുക്കൾമൂ
വരും സംഗിച്ചിരിക്കുന്ന സംകെതഭൂമിയിൽ ചെന്നങ്ങുകൂടി
സുഖിച്ചു ഗമിച്ചാശു തങ്ങടെദിക്കിനെപ്രാപിച്ചുമെവിനാർ–
ഒന്നും ലഭിക്കാഞ്ഞുകുണ്ഠിതംപൂണ്ടങ്ങു ചെന്നുഗൃഹം പുക്കുമൂ
ഢനാം വെടനും– മന്ദരം കാകന്മൃഗവും ഹിരണ്യനും മന്ദിരം
പ്രാപിച്ചു മന്ദെതരൊത്സവം നാലുപെരുംകൂടി ലാളിച്ചു മെ

✱ഉത്താനം എന്നതൊ ആഴമില്ലാത്തതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/97&oldid=194768" എന്ന താളിൽനിന്ന് ശേഖരിച്ചത്