ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ളിച്ചു ലീലാവിലാസെനവാണു യഥാസുഖം– ഇത്ഥം സുഹൃ
ല്ലാഭം✱എന്നുള്ളതന്ത്രവും സിദ്ധംസമസ്തംസമാപ്തം ശുഭംശു
ഭം– ഇതിദ്വിതീയതന്ത്രം–

൩. സന്ധിവിഗ്രഹം (കാകൊലൂകീയം)

അന്തികെവരികെടൊശാരികെ മൂന്നാം തന്ത്രം സ
ന്ധിവിഗ്രഹമെന്നു ചൊന്നതു കഥിക്കനീ– സൊമശൎമ്മാഖ്യ
ദ്വിജൻഭൂമിപാത്മജന്മാരെ സാമപൂൎവ്വമാം നയംബൊധി
പ്പിച്ചുര ചെയ്തു– സന്ധിവിഗ്രഹമാകും തന്ത്രത്തിലാദ്യശ്ലൊ
കെ ബന്ധിച്ചൊരൎത്ഥം കെട്ടുകൊൾ്കെടൊ ബാലന്മാരെ–
മുന്നമെ തന്നെമഹാശത്രുവാം ജനംവന്നു തന്നുടെ സുഹൃ
ൽഭാവം പൂണ്ടുമെവുന്നാകിലും– തദ്വിധന്മാരെച്ചെറ്റും വി
ശ്വസിക്കരുതെന്നു– തന്ത്രവെദികൾപറഞ്ഞീടുന്നു ശിശു
ക്കളെ– കാകന്മാർ മുന്നമുലൂകങ്ങടെ വാസസ്ഥാനം ആകവെ
ദഹിപ്പിച്ചു ഭസ്മമാക്കിനാരെല്ലൊ– തൽപ്രകാരത്തെ കെ
ൾ്പാൻ ഇഛ്ശിച്ചുകുമാരന്മാർ– വിപ്രസത്തമൻ ഉരചെയ്തിതു
വഴിപൊലെ–

(1. മൂങ്ങാ കാക്കക്കൂട്ടങ്ങളുടെ യുദ്ധം.)

പണ്ടൊരുമഹാവനം തന്നിലങ്ങൊരുദിക്കിൽ ഉണ്ടൊ
രു വടവൃക്ഷമെത്രയും മഹത്തരം– കൊണ്ടൽ തന്നി
റംപൊലെ നീലയാംപത്രാവലി കൊണ്ടഹൊ മുഴു
ത്തൊരു കൊമ്പുകൾ കനം കൊണ്ടു താണുപൊ
മെന്നുള്ളൊരു ശങ്കകൊണ്ടെന്നു തൊന്നും– തൂണുപൊൽ
ചുഴലവും വെടുകൾ നിലത്തൂന്നി കാടുകൾ്ക്കൊരൊപുരകെട്ടി
യപൊലെ നാലുകൊടുകളൊക്കെ മൂടിക്കൊണ്ടഹൊനി

✱ സംസ്കൃതത്തിൽ മിത്രസമ്പ്രാപ്തി എന്നുപെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/98&oldid=194767" എന്ന താളിൽനിന്ന് ശേഖരിച്ചത്