ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ന്നീടുന്നു– കൂടുകൾ കൂട്ടിപ്പക്ഷിക്കൂട്ടങ്ങൾചുറ്റുമ്മഹാ കൊടരങ്ങ
ളിൽ നിറഞ്ഞെപ്പൊഴും പാൎത്തീടുന്നു– പൊടുകൾ തന്നിൽ ബ
ഹു സൎപ്പങ്ങൾ തങ്ങൾ്ക്കുള്ള വീടുകളാക്കിക്കൊണ്ടു സന്തതംമെ
വീടുന്നു– മെഘമാൎഗ്ഗത്തൊളമങ്ങുയൎന്ന പെരാലിന്മെൽ
മെഘവൎണ്ണനെന്നൊരു കാകലൊകാധിനാഥൻ– ആകുലം
വിനാബഹുകാകസൈന്യങ്ങളൊടും സാകമദ്ധ്വാംക്ഷ
ശ്രെഷ്ഠൻസ്വൈരമായി വാണീടുന്നു– ചാരുവാം പെരാൽ
മരം തന്നിൽനിന്നരക്കാതം ദൂരവെയൊരു മഹാശ്വസ്ഥ
പാദപന്തന്നിൽ കൌശികാഖ്യങ്ങളാകും പക്ഷിവൃന്ദങ്ങ
ൾ്ക്കെല്ലാം ഈശനാമമൎദ്ദനനെന്നു പെരായുള്ളവൻ– തത്ര
മെവുന്നു ബഹുമൂങ്ങാ✱ക്കൂട്ടങ്ങളൊടെ– രാത്രിയിൽ കണ്ണുകാ
ണ്മാൻ ദണ്ഡമില്ലവർകൾക്കു– വായസങ്ങൾക്കുരാത്രൌക
ണ്കൊണ്ടുഫലമില്ല– കൌശികങ്ങൾക്കു പകൽ കൺകൊ
ണ്ടു ഫലം നാസ്തി– രണ്ടുകൂട്ടക്കാരവർ തങ്ങളിൽ മഹാവൈരം–
കണ്ടുവെന്നാകിൽ തമ്മിലപ്പൊഴെ കൊത്തിക്കൊല്ലും– തങ്ങ
ളിൽ കണ്ടെത്തുവാൻ സംഗതിവരായ്കയാൽ അങ്ങിനെജീ
വിച്ചിരിക്കുന്നിരു കൂട്ടക്കാരും– ഏകദാരജനിയിൽ വീൎയ്യവാ
നമൎദ്ദനൻ കാകവൃന്ദത്തെ കുലചെയ്വതിന്നൊരുമ്പെട്ടു ത
ൽക്ഷണം ലക്ഷം മൂങ്ങാക്കൂട്ടങ്ങളൊടും പെരാൽ വൃക്ഷ
ത്തെപ്രവെശിച്ചു വളഞ്ഞുചുഴലവും കണ്ണുകാണാതുള്ളൊ
രു കാകവൃന്ദത്തെകൊത്തി ഖണ്ഡിച്ചു കുലചെയ്തുചണ്ഡമാം
കൊപത്തൊടെ– മെഘവൎണ്ണനും തന്റെമന്ത്രിവീരന്മാ
രാകും കാകന്മാരഞ്ചുപെരുമെതാനും പ്രജകളും തെറ്റന്നു
ഭയപ്പെട്ടുമറ്റൊരുമരഞ്ചെന്നു പറ്റിനിന്നൊരുവണ്ണം
ചാകാതെ ശെഷിച്ചിതു– പിറ്റെന്നാൾ പുലർകാലെവന്നി

✱ കൂമക്കൂട്ടങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/99&oldid=194766" എന്ന താളിൽനിന്ന് ശേഖരിച്ചത്