ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 ദ്വിതീയ തന്ത്രം.

സ്വാഗതംചൊദിച്ചുസല്കാരവുംചെയ്തു ।
വെഗതൊഭൊജനംനല്കിപ്പറഞ്ഞിതു ॥
എങ്ങുന്നുതാനത്രവന്നുമഹാമതെ ।
ഞങ്ങടെദിക്കിനെശുദ്ധമാക്കീടുവാൻ ॥
പാടവമൊടെപറഞ്ഞുചിത്രാംഗനും ।
വേടനെപ്പെടിച്ചുമണ്ടിവരുന്നുഞാൻ ॥
പ്രൌഢരാംനിങ്ങളെക്കണ്ടനെരംനമു ।
ക്കാടലെല്ലാമിന്നുതീൎന്നുകൂൎമ്മെശ്വര ॥
മന്ദരൻചൊല്ലിനാനിദ്ദിക്കുതന്നുടെ ।
മന്ദിരമെന്നുധരിച്ചുകൊൾ്കഭവാൻ ॥
ഒന്നിനുംദുഃഖമില്ലെന്നൊടുകൂടിയാൽ ।
ഇന്നുതുടങ്ങിമൽപ്രാണതുല്യൻഭവാൻ ॥
ആഖുപ്രവരൻഹിരണ്യനിദ്ദെഹവും ।
കാകപ്രവീരനുംരണ്ടുപെർമുന്നമെ ॥
അത്രാഗമിച്ചിതുമിത്രഭാവാലിന്നു ।
ചിത്രാംഗനാകുംഭവാനുന്തഥാവിധൻ ॥
മന്യെസുഹൃല്ലാഭസമ്പത്തിനെയൊഴി ।
ച്ചന്യസമ്പത്തുസമ്പത്തായ്‌വരുന്നിതൊ ॥
അത്രാന്തരെവനെഭക്ഷണാൎത്ഥമ്മുദാ ।
ചിത്രാംഗസാരംഗമങ്ങുപൊയീടിനാൻ ॥
മദ്ധ്യാഹ്നകാലംകഴിഞ്ഞൊരനന്തരം ।
മന്ദരന്താനുംഹിരണ്യനുംകാകനും ॥
എന്തെവരാഞ്ഞുചിത്രാംഗനെന്നിങ്ങിനെ ।
സ്വാന്തെവിചാരിച്ചുഖെദിച്ചുമെവിനാർ ॥
കാകന്മൃഗത്തെത്തിരഞ്ഞുപുറപ്പെട്ടു ।
വെഗംവനാന്തരെചെന്നുനൊക്കുംവിധൌ ॥
വേടൻകണിവെച്ചചൎമ്മപാശെചെന്നു ।
ചാടിശരീരവുംകെട്ടുപെട്ടങ്ങിനെ ॥
തത്രകിടക്കുന്നചിത്രാംഗനെക്കണ്ടു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/106&oldid=181003" എന്ന താളിൽനിന്ന് ശേഖരിച്ചത്