ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 ദ്വിതീയ തന്ത്രം.

പുല്ലുംജലവുംനമുക്കുനല്കിസദാ ।
തെല്ലുമ്മുഷിക്കാതെനമ്മെവളൎത്തിതു ॥
ഏകദാരാത്രൌശയിക്കുന്നനെരത്തു ।
മെഘശബ്ദംകെട്ടുസന്തുഷ്ടനായിഞാൻ ॥
താനെമനൊരഥംചിന്തിച്ചുചൊല്ലിനെൻ ।
ഞാനെവമെത്രനാൾപാൎക്കെണ്ടുദൈവമെ ॥
കാനനെവൃഷ്ടിചൊരിയുന്നനെരത്തു ।
ഞാനനെകംമൃഗക്കൂട്ടത്തിലൊന്നിച്ചു ॥
കൂടിച്ചരിക്കയുംചാടിക്കളിക്കയും ।
ഓടിത്തിരിക്കയുംതെടിനടക്കയും ॥
എന്നുള്ളലീലാവിധങ്ങൾ്ക്കഹൊനമു ।
ക്കെന്നുവാൻസംഗതികൂടുന്നുദൈവമെ ॥
എന്നുഞാന്താനെപറഞ്ഞുതുഭൂപാല ।
നന്ദനൻകേട്ടിങ്ങെഴുന്നെള്ളിനിന്നുടൻ ॥
നാലുഭാഗംനൊക്കിയാരെയുംകണ്ടില്ല ।
ബാലസാരംഗംമനുഷ്യരെപ്പൊലൊരു ॥
വാക്കുപറകയൊഎന്തൊരുവിസ്മയം ।
പേക്കുലദെവതാവന്നുബാധിക്കയൊ ॥
പേക്കൂത്തുകാട്ടുംപിശാചുക്കൾവന്നിങ്ങു ।
രാക്കൂറ്റിൽമാനിനെകൊണ്ടുമിണ്ടിക്കയൊ ॥
നീതിജ്ഞനെങ്കിലുമിങ്ങിനെശങ്കിച്ചു ।
ഭീതിജ്വരംപിടിപെട്ടുവിറച്ചുകൊ ॥
ണ്ടന്തഃപുരത്തിൽപതുക്കെപ്രവെശിച്ചു ।
സന്തപ്തനായിശ്ശയിച്ചുനൃപാത്മജൻ ॥
പെയ്യുംപിരാന്തുംപറഞ്ഞുതിരുമെനി ।
കായുന്നിതെന്തൊരുകഷ്ടമെന്നിങ്ങിനെ ॥
സെവകന്മാരുംജനനിയുമുണ്ണിക്കു ।
ദെവതാപീഡയെന്നൊൎത്തുഗണികനെ ॥
കൂട്ടിച്ചുകൊണ്ടന്നുപ്രശ്നവുംവെപ്പിച്ചു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/108&oldid=181005" എന്ന താളിൽനിന്ന് ശേഖരിച്ചത്