ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 ദ്വിതീയ തന്ത്രം.

മണ്ടിത്തിരിപ്പാൻസമൎത്ഥരല്ലൊസഖെ ॥
തൊയത്തെവിട്ടുകരെക്കുസഞ്ചാരമി ।
ത്തൊയത്തിലുള്ളഭവാന്മാൎക്കുസങ്കടം ॥
മന്ദസഞ്ചാരിയാകുംഭവാനെശ്ശഠൻ ।
വന്നുപിടിക്കയല്ലല്ലീമഹാമതെ ॥
മന്ദരൻചൊല്ലിനാനെന്തുചെയ്യാവതു ।
മന്ദഭാഗ്യത്വംനമുക്കുവരുമെങ്കിൽ ॥
വന്നതുവന്നുഭവാന്മാരെവെൎപിരി ।
ഞ്ഞങ്ങുവസിപ്പാനെളുതല്ലിനിക്കെടൊ ॥
ബന്ധുക്കളൊടുവെർപെട്ടാൽമനസ്സുമ ।
ങ്ങന്ധമായീടുംവിഷാദമാമംബുധൌ ॥
മജ്ജനംചെയ്യുമ്മമത്വമേറീടുന്ന ।
സജ്ജനത്തിന്റെസ്വഭാവമെവംസഖെ ॥
എന്നുപറഞ്ഞങ്ങിരിക്കുന്നനെരത്തു ।
വന്നുകൃതാന്തനെപ്പൊലെകിരാതനും ॥
അപ്പൊൾഹിരണ്യൻമൃഗത്തിന്റെപാശവും ।
കെല്പൊടുകണ്ടിച്ചുമണ്ടിത്തിരിച്ചിതു ॥
ചിത്രാംഗസാരംഗവുമ്മഹാകാകനും ।
തത്രനിന്നാശുഗമിച്ചൊളിച്ചീടിനാർ ॥
മന്ദന്നടക്കുന്നമന്ദരകൂൎമ്മത്തെ ।
വന്നുപിടിച്ചുവനചരൻവെഗെനെ ॥
വില്ലിന്റെഞാണുകൊണ്ടാശുബന്ധിച്ചൊരു ।
കല്ലിന്റെചോട്ടിലുറപ്പിച്ചുവെച്ചുടൻ ॥
മറ്റൊരുജന്തുവെചെന്നുകൊന്നീടുവാൻ ।
മറ്റൊരുദിക്കിനുപൊയൊരനന്തരം ॥
കാകൻമൃഗംമൂഷികൻമൂവരുന്തദാ ।
ശൊകമ്മുഴുത്തുകരഞ്ഞുവിരഞ്ഞുടൻ ॥
അന്തികെവന്നൊരുനെരത്തുമന്ദരൻ ।
യന്ത്രിതനായ്കിടന്നെവമുരചെയ്തു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/110&oldid=181007" എന്ന താളിൽനിന്ന് ശേഖരിച്ചത്