ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 117

മന്ത്രമെന്നതുചട്ടബുദ്ധിതാനസ്ത്രങ്ങളും ।
മന്ത്രികളകമ്പടികൂടുവാന്മാത്രംകൊള്ളാം ॥
ജൃംഭിച്ചുമെവുംരിപുശ്രീയാകുംഭുജംഗിയെ ।
സ്തംഭിപ്പിപ്പതിന്നൊരുമന്ത്രമായ്വരുമ്മന്ത്രം ॥
അങ്ങിനെയുള്ളമന്ത്രംഛിദ്രിച്ചുപൊയെന്നാകിൽ ।
എങ്ങുമെനിലനില്പാൻകെല്പുമില്ലാതായ്‌വരും ॥
സ്വായത്തസിദ്ധിസചിവായത്തസിദ്ധിയെന്നും ।
നായകന്മാരെന്നുമുഭായത്തസിദ്ധിയെന്നും ॥
താന്തന്നെകൎയ്യക്ലെശംചെയ്യുന്നൊനാദ്യൻനൃപൻ ।
മന്ത്രിയെത്തനെകല്പിച്ചാക്കുന്നൊൻരണ്ടാന്നൃപൻ ॥
താനുമസ്സചിവനുംകൂടവെവിചാരിച്ചു ।
സ്ഥാനങ്ങൾനടത്തുന്നമന്നവന്മൂന്നാന്നൃപൻ ॥
മന്നവന്തന്റെപാട്ടിലെതൊരുകാൎയ്യത്തിനും ।
തന്നുടെസചിവന്മാർനില്ക്കുമെന്നാകിൽഗുണം ॥
മന്ത്രഗുപ്തിയുന്നമുക്കെത്രയുംപാരംകൃഛ്ശ്രം ।
മന്ത്രിപുംഗവന്മാൎക്കുമ്മന്ത്രകൌശലംനാസ്തി ॥
ദ്രവ്യവുമില്ലപുരുഷാരവുംപാതിചത്തു ।
ദുൎവ്യയംകൂടാതിനിക്കൊപ്പുകൾകൂട്ടാൻമെലാ ॥
സന്ധിയെന്നതുംപിന്നെസ്സാധിപ്പാൻപരാധീനം ।
സന്തതംവൎദ്ധിക്കുന്നമത്സരംകൊണ്ടുപാരം ॥
അന്ധന്മാരുലൂകന്മാർവൈരികളവൎക്കിപ്പൊൾ ।
അന്തരംഗത്തിലൊരുശാന്തതതെല്ലുമില്ല ॥
സന്ധിക്കുസംസാരിപ്പാനില്ലൊരുനെരംപാൎത്താൽ ।
അന്തിക്കുമുമ്പെകണ്ണുകാണാതനമുക്കെല്ലാം ॥
അക്കാൎയ്യംപകൽചെന്നുസാധിപ്പാനതുംകൂടാ ।
അക്കൂട്ടക്കാൎക്കുപകൽകണ്ണുകാണ്കയില്ലെല്ലൊ ॥
മെഘവൎണ്ണനുഞ്ചൊന്നാനെന്തൊരുഹെതുകൊണ്ടു ।
കാകലൊകവുമുലൂകങ്ങളുന്തമ്മിൽവൈരം ॥
ഇങ്ങിനെദെവാസുരമെന്നതുപൊലമുന്നം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/121&oldid=181018" എന്ന താളിൽനിന്ന് ശേഖരിച്ചത്