ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 125

ജ്ഞാനമുള്ളവർവിധിക്കുന്നതുകെൾപ്പാനായെ ।
ഏതൊരുതടസ്ഥരെചെന്നുനാംസെവിക്കെണ്ടു ॥
കൈതവമില്ലാതവരെങ്കിലെഗുണംവരൂ ।
ദീൎഘകൎണ്ണനൊടെവംചൊദിച്ചുകപിഞ്ജലൻ ॥
ദീർഘകൎണ്ണനുഞ്ചൊന്നാനുണ്ടൊരുമാൎജ്ജാരകൻ ।
യമുനതീരെതപംചെയ്തുകൊണ്ടിരിക്കുന്നു ॥
മാമുനീശ്വരന്മാരിലൊന്നുപൊൽവസിക്കുന്നു ।
ചൊദിച്ചുകപിഞ്ജലൻപൂച്ചമാമുനികാൎയ്യം ॥
ബൊധിച്ചുകണക്കിനുതീൎക്കുമൊവിവാദങ്ങൾ ।
ധൂൎത്തനാംവിലാളത്തെവിശ്വസിക്കാമൊവ്യാജ ॥
മൂൎത്തികൾമാൎജ്ജാരന്മാരെന്നുഞാൻകെട്ടീടുന്നു ।
ചൊല്ലിനാൻദീൎഘകൎണ്ണന്നല്ലൊരുപൂച്ചശ്രെഷ്ഠൻ ॥
തെല്ലുമെകപടമില്ലെന്നുതൊന്നറിയുന്നു ।
വാശ്ശതംകണ്ടാൽകാണാമീശ്വരനല്ലൊസാക്ഷി ॥
വിശ്വസിക്കരുതെന്നുനമ്മുടെപക്ഷംസഖെ ।
ഇങ്ങിനെപറഞ്ഞുകൊണ്ടായവരിരിവരും ॥
തങ്ങളിലൊരുമിച്ചുയമുനാതീരെചെന്നു ।
ധൂൎത്തനാംദധികൎണ്ണനെന്നുള്ളമാൎജ്ജാരനെ ॥
പാൎത്തുകണ്ടടിമലർവന്ദിച്ചുനിന്നീടിനാർ ।
കണ്ണുകൾതുറന്നുനൊക്കീടിനാൻദധികൎണ്ണൻ ॥
കൎണ്ണങ്ങൾവഴിപൊലെകെൾ്ക്കയില്ലെനിക്കെടൊ ।
അന്തികെവന്നുകാൎയ്യംചൊല്ലുവിന്ധൎമ്മാധൎമ്മം ॥
ചിന്തിയാതൊരുകാൎയ്യംകല്പിക്കില്ലെടൊഞാനും ।
ധൎമ്മത്തെദ്വെഷിച്ചെങ്കിൽധൎമ്മവുംദ്വെഷിച്ചീടും ॥
ധൎമ്മത്തെരക്ഷിച്ചെങ്കിൽധൎമ്മവുംരക്ഷിച്ചീടും ।
ധൎമ്മത്തെവഴിപൊലെസെവിക്കുന്നവർകളെ ॥
ധൎമ്മമെന്നുള്ളദൈവംപാലനംചെയ്യുംദൃഢം ।
മറ്റുള്ളബന്ധുക്കളിദ്ദെഹമുള്ളന്നെയുള്ളു ॥
മുറ്റുമിദ്ധൎമ്മബന്ധുചത്താലുംകൂടെപോരും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/129&oldid=181027" എന്ന താളിൽനിന്ന് ശേഖരിച്ചത്