ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 9

കൎപ്പൂരംമുളകുമിട്ടിങ്ങിനെസൂക്ഷിക്കാഞ്ഞാൽ ।
എപ്പൊഴെന്നറിയാതെനാസ്തിയാമെന്നവെണ്ടു ॥
പെട്ടിയിൽധനംപൂട്ടികെട്ടിയങ്ങിരിക്കയും ।
പട്ടിണിയിട്ടുകൊണ്ടുതാനങ്ങുകിടക്കയും ॥
യഷ്ടികൾ്ക്കല്ലാതതുതൊന്നുമൊകഷ്ടംകഷ്ടം ।
ചെട്ടികൾ്ക്കതുചിതമല്ലെടൊബാലന്മാരെ ॥
അൎത്ഥമുണ്ടായാലതുകൊണ്ടനുഭവിക്കാഞ്ഞാൽ ।
അൎത്ഥമുള്ളൊരുമിരപ്പാളിയുമൊരുപൊലെ ॥
ബുദ്ധിമാനായുള്ളൊരുധനവാൻധനങ്ങളിൽ ।
പത്തിനൊന്നൎത്ഥികൾ്ക്കുദാനവുംചെയ്തീടെണം ॥
സൽക്കാരവ്യയന്തന്നെരക്ഷണംദ്രവ്യത്തിനെന്നു ।
ൾ്ക്കാമ്പിലെല്ലാവൎക്കുംബൊധമുണ്ടായീടെണം ॥
വട്ടമുള്ളൊരുകുളമെങ്കിലുംജലംവന്നു ।
കെട്ടിനിൽക്കുമ്പൊൾതീരംപൊട്ടിവാൎന്നൊക്കെപ്പൊകും ॥
ഓകുവെച്ചതിൽകൂടെവാൎത്തുവാൎത്തിരുന്നാകിൽ ।
പൊകയില്ലതിലുള്ളവെള്ളമെന്നറിയെണം ॥
എന്നതുപൊലെമഹാബുദ്ധിമാൻവൎദ്ധമാനൻ ।
പിന്നെയുംധനമാൎജ്ജിക്കെണമെന്നുറച്ചവൻ ॥
ചാടുമുണ്ടാക്കിദ്രവ്യമായതിലെറ്റിക്കൊണ്ടു ।
നാടുകൾതൊറുംചെന്നുവ്യാപാരഞ്ചെയ്തീടുവാൻ ॥
നന്ദിപൂണ്ടുടൻപുറപ്പെട്ടിതുചെട്ടിശ്രെഷ്ടൻ ।
നന്ദനന്മാരെഗെഹരക്ഷണത്തിനുമാക്കി ॥
നന്ദികൻസഞ്ജീവകനിങ്ങിനെനാമത്തൊടെ ।
നന്ദികൾതനിക്കുരണ്ടുണ്ടിഹമുമ്പെതന്നെ ॥
നന്ദികളെന്നുചൊന്നാൽകാളകളെന്നു ।
നൃപനന്ദനന്മാരെനിങ്ങൾക്കൎത്ഥമുണ്ടായീടെണം ॥
മന്ദമെന്നിയെരണ്ടുനന്ദിവീരന്മാരെയും ।
ഒന്നിച്ചുശകടത്തിൽബന്ധിച്ചുതാനുമെറി ॥
ഘൊരമാംകാന്താരത്തിൽപുക്കുടൻഗമിക്കുമ്പൊൾ ।

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/13&oldid=180801" എന്ന താളിൽനിന്ന് ശേഖരിച്ചത്