ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 തൃതീയ തന്ത്രം.

ദുഷ്ടന്മാരൊരുകൂട്ടംനായന്മാരതുകണ്ടു ।
ശിഷ്ടനാംദ്വിജെന്ദ്രനെച്ചതിപ്പാൻവട്ടംകൂട്ടി ॥
തങ്ങളിൽപറഞ്ഞൊത്തുമാൎഗ്ഗത്തിന്നിടെക്കിടെ ।
തങ്ങടെകൂട്ടംപലദിക്കിലുംപാൎത്തീടുവാൻ ॥
അന്തണൻവരുമുമ്പെതത്രതത്രചെന്നവർ ।
അന്തികെമരമ്മറഞ്ഞൊളിച്ചു മെവീടിനാർ ॥
ആയതിലൊരുഭടൻവിപ്രനെചെന്നുകൂപ്പി ।
നായിനെക്കൊണ്ടങ്ങെഴുന്നെള്ളന്നതെന്തെപൊറ്റി ॥
ഉത്തരംപറയാതെവിപ്രനുംനടകൊണ്ടു ।
സത്വരംപൊകുന്നെരംമറ്റൊരുഭടൻവന്നു ॥
പട്ടിയെക്കെട്ടികൊണ്ടുപൊകുന്നതെന്തെന്നവൻ ।
പട്ടിയല്ലെന്നുവിപ്രമ്പിന്നെയുന്നടകൊണ്ടു ॥
ആവഴിവരുന്നെരമ്മറ്റൊരുനായർവന്നു ।
ശ്വാവിനെകെട്ടിക്കൊണ്ടുപൊകുന്നൊയെന്നുചൊന്നാൻ ॥
ഇങ്ങിനെമാൎഗ്ഗെമാൎഗ്ഗെവന്നവരെല്ലാംശ്വാവെ ।
ന്നിങ്ങിനെപലർപറയുന്നതുകെട്ടുവിപ്രൻ ॥
കണ്ടവരെല്ലാംശ്വാവെന്നല്ലാതെചൊല്ലുന്നില്ല ।
ചെണ്ടകൊട്ടിച്ചുനമ്മെക്കഷ്ടമങ്ങാടിക്കാരൻ ॥
ഒന്നുരണ്ടാളല്ലിപ്പൊൾവന്നുകാണുന്നൊരെല്ലാം ।
ഒന്നുപൊലുരചെയ്താൽവിശ്വസിക്കയെയുള്ളു ॥
ഇത്തരംവിചാരിച്ചുപിപ്രനങ്ങജത്തിനെ ।
സത്വരമുപെക്ഷിച്ചുചെന്നുതന്നില്ലംപുക്കു ॥
പെട്ടന്നനായന്മാരുമൊക്കെവെയൊഗംകൂടി ।
ആട്ടിനെവെട്ടിക്കൊന്നുകൊണ്ടുപൊയ്‌വെച്ചുതിന്നാർ ॥
എന്നതുകൊണ്ടുചൊന്നെ‌ൻവൈരികൾപലർകൂടി ।
ഒന്നിച്ചുനില്ക്കുന്നതുഭെദിപ്പാൻപരാധീനം ॥
ഋശ്യശൃംഗാദ്രൌവസിച്ചീടുവിൻഭവാന്മാരും ।
വിശ്വസിപ്പിച്ചുചതിച്ചീടുവാൻപൊകുന്നുഞാൻ ॥
ഇത്ഥമങ്ങുരചെയ്തുശിരസ്സുമുണ്ഡമാക്കി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/132&oldid=181030" എന്ന താളിൽനിന്ന് ശേഖരിച്ചത്