ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 135

കാൎയ്യവുംവിചാരവുംഭുക്തിയുംസംസാരവും ॥
ഒന്നുമില്ലവിടത്തിൽമിണ്ടാതെശയിക്കുന്നു ।
ധീരനാംചിരഞ്ജീവിശത്രുസംസ്ഥാനങ്ങളിൽ ॥
ദ്വാരങ്ങൾകിടങ്ങുകൾകൊട്ടകൾമതിലുകൾ ।
കൊത്തളംപുറത്തളംകൊട്ടിലുംകൊലാപ്പുറം ॥
കാൽത്തളംകളുംകുളംകാനനസ്ഥാനങ്ങളും ।
ഒക്കവെപകൽകണ്ടുഗ്രഹിച്ചുവഴിപൊലെ ॥
തക്കത്തിൽദഹിപ്പിപ്പാൻകൌശലങ്ങളുംനൊക്കി ।
വൈക്കൊലുംതൃണങ്ങളുംപഞ്ഞിയുമിടെക്കിടെ ॥
പൊക്കത്തിൽസ്വരൂപിച്ചുപച്ചിലകൊണ്ടുമൂടി ।
ചിത്രമൊരൊന്നുണ്ടാക്കിയപ്പുരെചിരഞ്ജീവി ॥
എത്രയുമുചിതമെന്നൊൎത്തുകൊണ്ടുലൂകന്മാർ ।
രാത്രിയിൽകണ്ടുകണ്ടുവിസ്മയിച്ചതെയുള്ളൂ. ॥
കാകരാജനുംപകൽമുപ്പതുഘടികയും ।
ഏകരാജ്യമായ്നടന്നീവിധംപ്രയൊഗിക്കും ॥
അന്തിവന്നടുക്കുമ്പൊൾമന്ത്രശാലയിൽചെന്നു ।
മന്ത്രിഭാവവുംപ്രാപിച്ചീശനെസ്സെവിക്കയും ॥
അങ്ങനെരണ്ടുമാസംകഴിഞ്ഞൊരനന്തരം ।
ഇങ്ങനെപാൎത്താലെത്രനാളിനിപാൎത്തീടെണ്ടു ॥
വാശ്ശതുംക്രിയകഴിച്ചീടുകെന്നുറച്ചവൻ ।
വിശ്വസിപ്പിച്ചുചതിച്ചീടുവാനൊരുമ്പെട്ടു ॥
ഏകദാപുലൎകാലെകൂമങ്ങളുറക്കമ ।
ങ്ങാകവെതുടൎന്നൎപ്പൊൾകച്ചിലിൽകൊള്ളിവെച്ചു ॥
ശുഷ്കഗൊമയങ്ങളിൽതീക്കനലിട്ടുനാലു ।
ഭാഗങ്ങളുമുറപ്പിച്ചഗ്നിയുംപിടിപെട്ടു ॥
അൎക്കന്റെപ്രതാപവുംകാറ്റുമാധൂമങ്ങളും ।
ഒക്കവെയൊരുമിച്ചുപൊക്കത്തിൽപുകപൊങ്ങി ॥
തൽക്ഷണമൂങ്ങാക്കൂട്ടമൊക്കയുമ്മഹാശ്വത്ഥ ।
വൃക്ഷവുംദഹിച്ചാശുഭസ്മമായിധൂളിച്ചിതു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/139&oldid=181037" എന്ന താളിൽനിന്ന് ശേഖരിച്ചത്