ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 തൃതീയ തന്ത്രം.

ഇത്ഥമങ്ങുലൂകസംഹാരത്തെചെയ്തുവെഗാൽ ।
സത്വരംചിരഞ്ജീവിപൊന്നിങ്ങുനിജസ്ഥാനെ ॥
മെഘവൎണ്ണനെചെന്നുവണങ്ങിപെരാൽവൃക്ഷെ ।
മൊഘമെന്നിയെകൊണ്ടന്നിരുത്തിസുഖിപ്പിച്ചാൻ ॥
പ്രൌഢസന്തൊഷംചിരഞ്ജീവിയെകാകാധീശൻ ।
ഗാഢമാശ്ലെഷഞ്ചെയ്തുഗൂഢമെന്നിയെചൊന്നാൻ ॥
ഹെസഖെചിരഞ്ജീവിഹെലയകൃതകാൎയ്യം ।
ആശുഹെസഖെനിന്നാലെങ്ങിനെഭവാനഹൊ ॥
ശത്രുരാജ്യംപ്രാപിച്ചുഎങ്ങിനെപുനസ്സഖെ ।
തത്രവാണതുംഭവാനിങ്ങിനെയുപകൃതി ॥
ചെയ്തതിന്നഹൊഞാനുമെങ്ങിനെചെയ്തിടെണ്ടുപ്രത്യുപ
കാരംസഖെ ।
ഇങ്ങിനെചൊദിച്ചൊരുവായസപ്രവീരനൊ ॥
ടിങ്ങിതംഹിതംപറഞ്ഞീടിനാൻചിരഞ്ജീവി ।
ദുൎഘടംസ്ഥാനംലഭിച്ചീടുവാന്മഹത്തുകൾ ॥
ദുൎഘടസ്ഥലങ്ങളിൽചെന്നിരുന്നനെകദാ ।
ദുഃഖങ്ങളനുഭവിക്കുന്നവൻപതുക്കവെ ॥
തൽക്കാൎയ്യംലഭിക്കുമ്പൊൾസ്വസ്ഥനായ്‌വന്നില്ലെ ।
പഞ്ചപാണ്ഡവന്മാരുംപാഞ്ചാലിതാനുംപിന്നെ ॥
ചഞ്ചലംവിനാവെഷമ്മറെച്ചുവിരാടന്റെ ।
പത്തനന്തന്നിലൊരുവത്സരംപാൎത്തീലയൊ ॥
പത്തനംഗന്മാർമരിച്ചെകനായ്പിറന്നപ്പൊൾ ।
എത്രയുമ്മനൊജ്ഞനാമൎജ്ജുനന്താനുംപുരെ ॥
തത്രചെന്നാണുംപെണ്ണുമല്ലാതെപാൎത്തില്ലയൊ ।
സുന്ദരിദമയന്തിവല്ലഭന്നളനൃപൻ ॥
ചെന്നൊരുനരെന്ദ്രന്റെപാചകസ്ഥാനംവാങ്ങി ।
ശൊകവുമ്മനക്കാമ്പിലടക്കിസദാകാലം ॥
പാകവുംചെയ്തുകൊണ്ടുമുഷിഞ്ഞുപാൎത്തില്ലയൊ ।
കന്യകാവിവാഹത്തെകാംക്ഷിച്ചുധനഞ്ജയൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/140&oldid=181038" എന്ന താളിൽനിന്ന് ശേഖരിച്ചത്