ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 139

തന്നുടെഗളന്തന്നിൽചുമന്നുകൊണ്ടുപൊയി ॥
തിന്നുതിന്നംഗങ്ങൾ്ക്കുപുഷ്ടിയുമുണ്ടായ്‌വന്നു ।
ഇങ്ങിനെപലദിനംകഴിഞ്ഞുപൊയതൊന്നും ॥
ഇങ്ങൊട്ടുവരുന്നില്ലയെന്തുവാനിദമെന്നു ।
ചിന്തിച്ചുമണ്ഡൂകെന്ദ്രന്താനുമങ്ങൊരുദിനം ॥
ചന്തത്തിൽഫണീശ്വരന്തന്നുടെമുതുകെറി ।
സന്തുഷ്ടൻഫണീശനുംകൊണ്ടുപൊയിരയാക്കി ॥
ജന്തുഹിംസകൻസുഖിച്ചിങ്ങിനെമെവീടിനാൻ ।
എന്നതുകൊണ്ടുചൊന്നെൻതന്നുടെകാൎയ്യത്തിന്നു ।
തന്നുടെരിപുക്കളെസ്കന്ധത്തിൽവഹിച്ചീടാം ॥
കാലദെശാവസ്ഥകളറിഞ്ഞുപ്രവൃത്തിച്ചാൽ ।
ചാലവെസമീഹിതംസാധിക്കുംസമസ്തവും ॥
നല്ലതാമൊരുശരംമൊചിച്ചാലൊരുത്തനെ ।
കൊല്ലമെന്നതുംവരുമില്ലെന്നുംവരുന്താനും ॥
ബുദ്ധിബാണത്തെവിട്ടാലായതു ശത്രുകുലം ।
ശുദ്ധശൂന്യമാക്കീടുമെന്നതുബൊധിക്കെണം ॥
ബുദ്ധിക്കുവിഭൂഷണംനല്ലതുശാസ്ത്രജ്ഞാനം ।
സിദ്ധിക്കുംശൌൎയ്യാടൊപംധൈൎയ്യമുണ്ടെന്നുവന്നാൽ ॥
തന്നുടെകാൎയ്യംലഭിക്കെണമെന്നിഛ്ശിക്കുന്നൊ ।
ൎക്കിന്നതെചെയ്തീടാവുകാൎയ്യമെന്നുണ്ടാകുമൊ ॥
ഭാരവുംചുമന്നുകൊണ്ടോടുന്നശരീരികൾ ।
വാരിധികടക്കുന്നുകപ്പലിലൂടെചിലർ ॥
നീചരെച്ചെന്നുവന്ദിച്ചീടുന്നുമഹാജനം ।
യാചനംചെയ്തുപൊറുത്തീടുന്നുചിലജനം ॥
ഭൊഷ്കുകൾപറഞ്ഞുജീവിക്കുന്നുപലജനം ।
മൌഷ്കൎയ്യംകൊണ്ടുചിലർവാസരംകഴിക്കുന്നു ॥
ഇങ്ങൊട്ടുചതിക്കുന്നുദുൎജ്ജനങ്ങളെനന്നാ ।
യങ്ങൊട്ടുംനശിപ്പിച്ചാൽദൊഷമില്ലെന്നുകെൾപ്പൂ ॥
കാട്ടുതീപിടിപെട്ടുകാനനംദഹിച്ചാലും ।

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/143&oldid=181041" എന്ന താളിൽനിന്ന് ശേഖരിച്ചത്