ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥ തന്ത്രം. 149

അതിചപലനവനവനെയിനിയുടനൊരിക്കൽനീ ।
ആഗമിപ്പിക്കെന്നയച്ചക്രൊഷ്ഠാവിനെ ॥
പുനരപിചകഴുതയുടെനികടഭുവിചെന്നവൻ ।
പുത്രവരികെന്നനുവദിച്ചീടിനാൻ ॥
ഗതസുകൃതനതിവികൃതദുരിതനിധിയാകയാൽ ।
ഗൎദ്ദഭീഗൎഭെപിറന്നുനീയൎഭക ॥
രജകനുടെവിടുപണിയുമുടയവിടുഭൊഷനു ।
രാജസെവാരസജ്ഞാനമില്ലാദൃഢം ॥
വിപിനതലമതിലധികമനവധിസുഖംസഖെ ।
വിശ്വാസവഞ്ചനംസിംഹത്തിന്നില്ലെടൊ ॥
കിമപിസുഖമറിവതിനുമതിബതനിണക്കില്ല ।
കിംകാരണന്നീയൊളിച്ചുപൊന്നുവൃഥാ ॥
കഴുതപുനരവനൊടൊരുവചനമഥചൊല്ലിനാൻ ।
കശ്മലന്നമ്മെകടിച്ചുതിന്നുശഠൻ ॥
കരിനികരരിപുവിനുടെകണ്ണുമദ്ദംഷ്ട്രവും ।
കണ്ടുപേടിച്ചുഞാന്മണ്ടിസൃഗാലക ॥
ശിവശിവകിമിതിവദതിചപലഹൃദയൻഭവാൻ ।
ശീലംഗ്രഹിക്കാതെശങ്കിച്ചതെന്തഹൊ ॥
ഗുരുവിനയനയജലധിഗുണഗണമഹത്തരൻ ।
ഗൊബ്രാഹ്മണപ്രിയൻഗൊമായുസെവിതൻ ॥
സകലജനഹിതകരണനിപുണമതിനീതിമാൻ ।
സൎവ്വദാസൌമ്യൻമൃഗാധിരാജൻസഖെ ॥
അമലഗുണനവനപിചവിരവൊടുഭവാനെവ ।
ന്നാലിംഗനംചെയ്‌വതിന്നുഭാവിച്ചിതു ॥
കുശലമതുപറവതിനുതുനിയുമളവെഷനീ ।
കൊല്ലുവാനെന്നുശങ്കിച്ചുപൊയീവൃഥാ ॥
മഹിതഗുണമുടയതവകുലമഹിമകേട്ടുഞാൻ ।
മൎക്കടപ്പെണ്ണിന്റെവെളിക്കുപാടുവാൻ ॥
കഴുതകളിലഴകുടയപരിഷപലതുണ്ടുപൊൽ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/153&oldid=181052" എന്ന താളിൽനിന്ന് ശേഖരിച്ചത്