ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 ചതുൎത്ഥ തന്ത്രം.

കള്ളമല്ലിങ്ങനെനിങ്ങടെവൈഭവം ॥
നലമുടയകുലമിയിലുമതിസുഭഗനിന്നുടെ ।
നാദങ്ങൾകെൾ്പാൻകൊതിക്കുന്നുതമ്പുരാൻ ॥
നിഖിലവനമൃഗനികരമതികുതുകമൊടഹൊ ।
നിന്മുഖംകാണ്മാൻമൊഹിച്ചുവന്നുതദാ ॥
ചലഹൃദയനതുപൊഴുതിലതിഭയമിയന്നുനീ ।
ചാടിയോടിപ്പൊന്നതെന്തൊരുസാഹസം ॥
ഇഹജഗതിവൃഷലികടെതുണികളഖിലംചുമ ।
നിങ്ങിനെകാലംകഴിക്കുന്നതെന്തെടൊ ॥
ഇതികപടപടുവിനുടെചടുമൊഴികൾകെൾ്ക്കയാൽ ।
ഇനിയുംപൊകെന്നുറച്ചിതുഗൎദ്ദഭം ॥
പുനരപിചവിപിനഭൂവിഹരിണരിപുസന്നിധൌ ।
പുണ്യഹീനഞ്ചെന്നുകൂപ്പിനിന്നീടിനാൻ ॥
മൃഗപതിയുമതിരഭസമവനെനിഹനിച്ചങ്ങു ।
മൃത്യുലൊകത്തെക്കയച്ചാനസംശയം ॥
നിഭൃതമഥഹരിണരിപുകുറുനരിയൊടൂചിവാൻ ।
നിത്യകൎമ്മംകഴിച്ചാശുവരുന്നുഞാൻ ॥
അതിനിടയിലപരമൃഗമിതുബതഭുജിക്കാതെ ।
ആമിഷംസൂക്ഷിച്ചുനില്പുനീജംബുക ॥
നിജസചിവനൊടുസരസമിതികിലപറഞ്ഞുടൻ ।
നിത്യകൎമ്മത്തിന്നുപൊയിസിംഹെന്ദ്രനും ॥
തദനുഹതകഴുതയുടെഹൃദയമഥകണ്ഠവും ।
താനങ്ങുഭക്ഷിച്ചുഗൊമായുതസ്കരൻ ॥
നിയമവിധിവിധിവദഥവിരവൊടുകഴിച്ചവൻ ।
നിക്ഷെപഭക്ഷണത്തിന്നുവന്നുഹരി ॥
ഇതിനുടയഹൃദയപിഗളമപികുതസ്സഖെ ।
ഇങ്ങിനെചൊദിച്ചുകെസരീന്ദ്രന്തദാ ॥
ഹൃദയഗളയുഗളമപിനഹിനഹിമഹാരാജൻ ।
ഇക്കഴുതക്കെന്നുഗൊമായുചൊല്ലിനാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/154&oldid=181053" എന്ന താളിൽനിന്ന് ശേഖരിച്ചത്