ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 പഞ്ചമ തന്ത്രം.

പശുവിനൊരുശിശുഭവതിശിശുവിനുശിശുക്കളും ।
പാരാതെനാലഞ്ചുകാളക്കിടാങ്ങളും ॥
അങ്ങിനെവാണാൽകൃഷിതുടങ്ങാനുള്ള ।
സംഗതിവന്നുഭവിക്കുംനമുക്കിനി ॥
നല്ലകണ്ടത്തിൽകൃഷിചെയ്തുകൊണ്ടുഞാൻ ।
നെല്ലുംവളരെസ്വരൂപിച്ചനന്തരം ॥
ഇരവുപകലധികതരസുഖമൊടുവസിക്കയും ।
ഇല്ലവുംപുത്തനായിപ്പണിയിക്കയും ॥
നല്ലൊരുപെണ്ണിനെവെളികഴിക്കയും ।
ഇല്ലത്തുമെല്ലെകുടിവെച്ചുകൊൾ്കയും ॥
അപ്രകാരംരമിക്കുംവിധൌഭാൎയ്യെക്കു ।
ഗൎഭമുണ്ടാകുംപ്രസവിക്കുമുണ്ണിയെ ॥
സുതനുടയജനനമതിശുഭകരമവന്നുഞാൻ ।
സൊമശൎമ്മാവെന്നുപെരിട്ടുകൊള്ളുവൻ ॥
അക്കാലമുണ്ണിയെനൊക്കാതെമാതാവു ।
പൈക്കറപ്പാനങ്ങുപൊയ്ക്കളഞ്ഞാകിൽഞാൻ ॥
കൊപിച്ചുകൊൽകൊണ്ടുതാന്ധനംകൂട്ടുവൻ ।
ഗൊശാലയിൽചെന്നകത്തുപുക്കീടിലും ॥
പൊണ്ണനീവണ്ണംമനൊരഥംചിന്തിച്ചു ।
ദണ്ഡുകൊണ്ടൊന്നങ്ങടിച്ചുകുംഭൊദരെ ॥
മങ്കുടംപൊട്ടിത്തകൎന്നുമലൎപ്പൊടി ।
മണ്ണിലുന്തന്നുടെകണ്ണിലുമൂക്കിലും ॥
അടിമുടികൾമുഴുവനഥവെളുവെളയണിഞ്ഞുകൊ ।
ണ്ടങ്ങിനെചെന്നുഗൃഹംപുക്കുമാണവൻ ॥
എന്നതുകൊണ്ടുപറഞ്ഞുമനൊരാജ്യം ।
ഏറത്തുടങ്ങരുതെന്നുഞാൻബ്രാഹ്മണ ॥
അഞ്ചാറുവാസരമങ്ങുകഴിഞ്ഞനാൾ ।
അഞ്ചാതെപെറ്റുകുമാരനുണ്ടായിതു ॥
നളിനമുഖികനിവിനൊടുദശമദിവസൊദയെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/158&oldid=181076" എന്ന താളിൽനിന്ന് ശേഖരിച്ചത്