ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അ 164 ആ

അദ്യ (അ, ദ്യു) ഇന്നു, ഇപ്പൊൾ;
To day, now.

അദ്രി, മല, മരം; A mountain,
tree. അദ്രികന്ദതെ, മലഗുഹയിൽ.

അധഃ, കീഴ, താഴെ; Beneath,
below

അധമൻ, (Superl.) നിസ്സാരൻ;
A mean, base, vile person.

അധൊഗതി, ഇറക്കം വീഴ്ച,
Descent, downfall.

അധൊഭാഗം, കീഴിൽ; A place
below.

അധിനായകൻ, ശ്രെഷ്ഠനാ
യകൻ; A leader, chief, general.

അധിവാസം (അധി), പുര,
പാൎപ്പു; An abode.

അധീശൻ, വലിയ യജമാന
ൻ ; A Lord.

അധുനാ, ഇപ്പൊൾ; Now.

അനഘം (അൻ, അ, അഘം),
നിൎദ്ദൊഷം; Sinless, pure.

അനലൻ, തീ; Fire.

അനവരതം (അൻ, അവിര
തം) എല്ലായ്പൊഴും; Incessant, conti–
nual.

അനാഗതം (അൻ, ആഗതം)
എത്തിട്ടില്ലാത്തതു, വരുന്നതു; Not yet
come, the future.

അനിശം, എപ്പൊഴും; Always.

അനുകൂലം (അനു, കൂട, പിൻ),
ഉതവി, ഉപകാരം; Favourable,
agreeable.

അനുഭൂതവാൻ (അനു), അനു
ഭവത്താൽ അറിഞ്ഞവൻ; An ex–
perienced person.

അനുഷ്ഠിക്ക (അനു, സ്ഥാ), ക
ഴിക്ക; to perform, observe.

അനെകദാ (അൻ), ഇടവിടാ
തെ; Uninterrupted, for a long time.

അന്തകാലയം (അന്തകൻ, യ
മൻ, ആലയം) യമപുരി; Hades, hell.

* അന്തണൻ, ബ്രാഹ്മണൻ; A
Brahmin.

അന്തരം, ഉള്ളു, ഇട; considera–
tion, period, interval.

അന്തരെ, ഉള്ളിൽ; In, amidst.

അന്തരംഗം (അംഗം), ഉള്ളം,
The heart, mind.

ത. അന്തി (സന്ധി), വൈകുന്നെരം,
അവസാനം; The evening, end.

അന്തികം, അന്തികെ (അ
ന്തം), അടുത്തു, അടുക്കെ; Contiguous,
near.

അന്ധൻ, കുരുടൻ; A blind
man.

ത. അന്നം, ഹംസം ; A swan.

അന്നം, ചൊറു, Boiled rice.
ദൃ: അന്നപാനം, ഊണും കുടിയും.

അന്യെ (അന്യം), ഒഴികെ;
Except.

അപകാരം (അപ, കളക താഴ്ച)
തിന്മ, പക; Harm.

അപഥ്യം (അ), ചട്ടം തെറ്റിയ
തു; Unsuitable, പറ്റാത്തതു, dis–
agreeable.

അപ്പരം, വെറെ, അപ്പുറം;
other, opposite.

അപരീക്ഷിതം (അ), പാൎക്കാ
ത്ത Untested, സൂക്ഷ്മക്കേടു Un–
cautiousness.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/168&oldid=181088" എന്ന താളിൽനിന്ന് ശേഖരിച്ചത്