ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പു—പേ 186 പെ—പ്ര

a mouthfull പേനകൾക്കു വെലി ഇ
ടുക an offering to the manes.

പുംഗവൻ (പും), കാള; A bull,
ശ്രേഷ്ഠൻ an excellent person.

പുനഃ, പുനർ, പിന്നെയും;
Again.

പുനൎജ്ജന്മം, മുറു പിറപ്പു;
Regeneration ഉപനയനം, പൂണൂലി
ടുക to invest with the brahminical
string.

പുമാൻ (പും) ആൺ; A man or
male, രാജാ a king.

പുരുഷകാരം, ത. പുരുഷാ
രം; A multitude of people.

പുഷ്കലം (പുഷ), നിറഞ്ഞു;
Replete, പ്രധാനം chief, വളരെ
much.

പുഷ്പം (പുഷ), വളൎക്കപ്പെട്ട, നി
റവുള്ള, Increased, full.

പൂജനീയം, പൂജിക്കെണ്ടുന്ന;
Deserving adoration, worshipful.

പൂരിക്ക, നിറെക്ക; To fill.

പൂൎവ്വജൻ (പൂൎവ്വം, മുമ്പെ, ജൻ),
ജെഷ്ഠൻ; An elder brother.

പൃഛ്ശിക്ക, ചോദിക്ക; To ask,
inquire.

പൃഷ്ഠം, പുറം; The back, പി
മ്പു the rear.

* പേർ, പെരു, വലിയ; Great.

* പെക്കുല ദേവത (പേ, പി
ശാചു) ചീത്ത കുല ദേവത; An evil
household God.

* പേൎത്തു, മുററും; Wholly; പേ
ൎത്തും, പിന്നെയും again.

* പൊക്കം (പൊങ്ങുന്നു), ഉയരം;
Height, elevation.

* പൊണ്ണൻ (പൊട്ടൻ), തടിയ
ൻ; A stout man, ** സാരമില്ലാത്ത
വൻ a stupid man.

**പോടുക, ടി അടിക്ക; To strike,
as a wedge into a tree.

* പോടുക, ട്ടി, ഇടുക; To put.

പൌരുഷം (പുരുഷൻ), ആ
ണ്മ; Manhood, പ്രതാപം power.

പ്ര, മുമ്പു; Before.

പ്രകടം, പ്രകാശിക്കപ്പെട്ടതു;
Manifest, notorious.

പ്രകമ്പം (കമ്പം), കാറ്റു;
Wind, വൻ ഇളക്കം commotion, ഭ
യം fear.

പ്രഛ്ശന്നം (ഛദ), മറക്കപ്പെട്ട
തു; Concealed, unknown.

പ്രണമനം, പ്രണമിക്ക
(നമിക്ക), വണങ്ങുക, തൊഴുക; To
make obeisance, reverence — saluta-
tion.

പ്രണയിനി (പ്രാണൻ), ഭാ
ൎയ്യ; Wife,

പ്രതിഗ്രഹം (പ്രതി), ഏറ്റു
കൊള്ളുക; Acceptance, ബ്രാഹ്മണൎക്കു
ള്ള ദാനം peculiar gifts to brahmans.

പ്രതിയോഗി (പ്രതി), ശത്രു;
An enemy.

പ്രതിശബ്ദം (പ്രതി), മാറ്റൊ
ലി; An echo.

പ്രതീക്ഷിക്ക (പ്രതി, അക്ഷം,
കണ്ണു), പാൎത്തു നോക്ക, കാത്തിരിക്ക;
To look for, wait for.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/190&oldid=181114" എന്ന താളിൽനിന്ന് ശേഖരിച്ചത്