ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബ—ഭ 188 ഭ

ബാഹു, (വഹ,) കൈത്തണ്ടും മെ
ൽത്തണ്ടും കൂടി; The arm.

ബിംബിതം, (ബിംബം), നിഴ
ലിടപ്പെട്ടതു; Reflected, observed,
perceived.

ബുധൻ, (ബുധ), വിദ്വാൻ; A
wise, learned man.

ബൃഹൽ, വലിയ; Great, large.

ബൃഹസ്പതി, ബുധൻ; The
planet Jupiter, ശുക്രമഹൎഷി a Rishi.

ബൌദ്ധൻ, ബുദ്ധസേവൻ;
A follower of Buddha, മുഹമ്മദീയൻ
A mussulman.

ബ്രഹചാരി, (ബ്രഹ്മൻ), വെ
ളി കഴിക്കാത്ത ബ്രാഹ്മണനും ആരെ
ങ്കിലും; A bachelor Brahmin or any
person in the unmarried state.

ഭഗ്നം, (ഭഞ്ജ), നറുക്കപ്പെട്ടതു;
Broken, തോല്പിക്കപ്പെട്ടതു over come.

ഭംഗം, (ഭഞ്ജ), പൊട്ടു, വിള്ളൽ;
A fracture, rupture, ചതിവു fraud
തടവു impediment, നാശം

ഭഞ്ജനം, പൊട്ടിക്കൽ; Break-
ing, മുടിക്ക destroying.

ഭടൻ, പടയാളി; A Soldier, പ
രുത്ത വാക്കു പറയുന്നവൻ a person
of rude speech.

ഭദ്രം, (ഭ), ഭാഗ്യം; Prosperity,
സുഖം Safety.

ഭൎത്തൃശുശ്രൂഷ, (ഭത്താവു), ഭ
ൎത്താവിന്നുള്ള സേവ, Ministering
one's husband.

ഭവാൻ, (ഭൂ അ" ഭാ) താൻ, നി
ങ്ങൾ, താങ്ങൾ; Sir, you.

ഭവൽ, ഭവാൻ ദൃ: ഭവദ്ദൎശനാ ദേ
വ, ശ്രീമാനായുള്ളൊവേ നിന്നെ കാ
ൺ്കയാൽ; By thy most gracious pre-
sence.

ഭവിക്ക, (ഭൂ), നേരിടുക, ഉണ്ടാ
ക; To happen, become, be ഭവതി,
ഭവിക്കും ദൃ: ഭസ്മീഭവിക്ക, ഭസ്മം ആ
ക to be reduced to ashes.

ഭവ്യൻ, (ഭൂ), ഭാഗ്യവാൻ; A
happy, prosperous mam.

ഭാണ്ഡം, മാറാപ്പു; A package,
load.

ഭാമിതി, (ഭ), കൊപമുള്ളവൾ; A
passionate woman, ഭാൎയ്യ a wife.

ഭാരതി, വാക്കു; A word, സര
സ്വതി Saraswati.

ഭാസ്കരൻ, (ഭാ), സൂൎയ്യൻ; The
sun.

ഭിന്നം, (ഭിദ), പിളൎക്കപ്പെട്ട;
Split, rent, വേൎപ്പെട്ട divided.

ഭിക്ഷു, സന്യാസി; A sanyasi.

ഭീതി, (ഭീ), പേടി;Fear, ഭീതൻ,
പേടിയുള്ളവൻ a timid person, a
coward.

ഭുക്തി, (ഭുജിക്ക), ഭക്ഷണം; Food,
meal, ഭോഗം fruition, enjoyment.

ഭുജിക്ക, ഉണ്ണുക, തിന്നുക; To eat,
enjoy.

ഭുജം, കൈ; The arm.

ഭുജംഗം, (അംഗം)
പു ഭജംഗി സ്ത്രീ,
ഭൂജംഗമം, (ഗമിക്ക)
പാമ്പു
A snake.
"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/192&oldid=181117" എന്ന താളിൽനിന്ന് ശേഖരിച്ചത്