ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 23

ന്നാൎക്കുമെവരികയില്ലെന്നതുമുണൎത്തിക്കാം ॥
പുല്ലുകൾകൊണ്ടുമുപകാരമുണ്ടാകുന്തന്റെ ।
പല്ലുതെപ്പാനുംകൊള്ളാംപയ്ക്കളെതീറ്റാൻകൊള്ളാം ॥
മെല്ലവെകൎണ്ണങ്ങളിലിട്ടുടൻചൊറുകിയാൽ ।
തെല്ലുസൌഖ്യമുണ്ടാകിലാവിധത്തിനുംകൊള്ളാം ॥
കാൽകരംകണ്ണുംമൂക്കുമുള്ളൊരുജന്തുക്കളാൽ ।
ഏകനെങ്കിലുംകാൎയ്യമില്ലാതെഭവിക്കുമൊ ॥
സാരനാമ്പുരുഷനെപ്പാരമിട്ടിടിച്ചാലും ।
സാരസക്തിയെത്യജിച്ചീടുമാറില്ലനൂനം ॥
തീയെരിയുന്നകൊള്ളിക്കീഴാക്കിപിടിച്ചാലും ।
തീയുടെജ്വാലമെല്പട്ടല്ലാതെജ്വലിക്കുമൊ ॥
ജീവജന്തുക്കളെല്ലാമൊന്നുപൊലെന്നുള്ളൊരു ।
ഭാവവുംഭവാന്മാൎക്കുചേൎച്ചയില്ലറിഞ്ഞാലും ॥
തങ്ങൾക്കുമറ്റുള്ളൊരിൽഭെദമുണ്ടെന്നുള്ളതും ।
സംഗതിവരുംദിക്കിൽകാണിക്കുംസമൎത്ഥന്മാർ ॥
വിത്തുകളെല്ലാംകൂടികലൎന്നുവിതച്ചാലും ।
ഉത്തമൻകിളുൎക്കുമ്പൊൾതന്മഹത്വത്തെകാട്ടും ॥
ഉത്തമസ്ഥലങ്ങളിൽശ്രീകാൎയ്യംവിചാരിപ്പാൻ ।
ഉത്തമന്മാരാംകാൎയ്യക്കാരരെകല്പിക്കെണം ॥
ശുദ്ധഭൂസുരെക്ഷെത്രസ്ഥാനങ്ങൾ്ക്കധികാരം ।
ബൌദ്ധനുകൊടുക്കുന്നമന്നവന്മഹാമൂഢൻ ॥
കങ്കണംകരങ്ങളിൽകുണ്ഡലംകൎണ്ണങ്ങളിൽ ।
കാഞ്ചികൾകടീതടെഹാരങ്ങൾവക്ഷസ്ഥലെ ॥
ഇങ്ങിനെതങ്ങൾക്കുള്ളഭൂഷണസ്ഥലങ്ങളിൽ ।
ഭംഗിയിൽചേൎത്തെങ്കിലെഭൂഷണംശൊഭിച്ചീടൂ ॥
കണ്ഠത്തിലരഞ്ഞാണംകങ്കണംകണ്ണങ്ങളിൽ ।
കൊണ്ടുപൊയികെട്ടിത്തൂക്കികൊണ്ടങ്ങുപുറപ്പെട്ടാൽ ॥
കണ്ടവർകരങ്കൊട്ടികൊണ്ടുടൻചിരിച്ചീടും ।
തണ്ടുതപ്പിഎന്നൊരുനാമവുംലഭിച്ചീടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/27&oldid=180906" എന്ന താളിൽനിന്ന് ശേഖരിച്ചത്