ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 പ്രഥമ തന്ത്രം.

എത്രയുന്നീചന്മാരാംബൌദ്ധജാതിജന്മാൎക്കു ॥
ഛത്രവുംപല്ലക്കവുംദ്വീപയഷ്ടിയുന്നല്കി ।
ക്ഷത്രിയബ്രഹ്മസ്ഥാനെമന്ത്രിയാക്കീടുന്നൊരു ॥
ധാത്രിപാലരെപ്പാരന്നിന്ദിക്കുമ്മഹാജനം ।
തന്നെത്താനറിയാതദുഷ്പ്രഭുക്കളെച്ചെന്നു ॥
വന്ദിച്ചുസെവിക്കുന്നമാനുഷപ്പശുക്കൾക്കു ।
ഇന്നിപ്പൊളിഹലൊകെസൌഖ്യമില്ലവർചത്താൽ ॥
ചെന്നൊരുനരകത്തിൽചാടുകെന്നല്ലാതില്ല ।
മെച്ചമെസുവൎണ്ണത്തിൽചെൎക്കെണ്ടുമ്മഹാരത്നം ॥
പിച്ചളപ്പതക്കത്തിൽചേൎക്കുന്നപുരുഷനെ ।
സജ്ജനന്തന്നെയല്ലദുൎജ്ജനങ്ങളുംകൂടെ ॥
തൎജ്ജിക്കുന്തൽസംപൎക്കംവൎജ്ജിക്കുമെല്ലാവരും ।
ബുദ്ധിയുംവിവെകവുംവീൎയ്യവുംപ്രഭുക്കളിൽ ॥
ഭക്തിയുമുള്ളഭൃത്യൻസ്വാമിയെനികത്തീടും ।
ശക്തിയുണ്ടൊരുത്തനുഭക്തിയില്ലാഞ്ഞാൽനന്നൊ ॥
ശക്തിയുന്നല്ലസ്വാമിഭക്തിയുന്തികഞ്ഞൊരു ।
ഭൃത്യനുണ്ടെന്നാകിലെ‌വൎദ്ധിപ്പൂമഹീപതി ॥
ശക്തിയുമില്ലാസ്വാമിഭക്തിയുമില്ലാതൊൎക്കു ।
ഭുക്തിനൽകീടുന്നൃപനെത്രയുമവിവെകി ॥
ആയവൻഭുജിക്കുന്നൊരൊദനമെല്ലാമൊരു ।
നായിനുകൊടുത്തെങ്കിലായതു പാഴായ്പൊകാ ॥
നായിനുചൊറുന്നല്കുന്നായകന്മാരെകുറി ।
ച്ചായതസ്നെഹത്തിനുമായമില്ലൊരുനാളും ॥
ആയവന്തനിക്കുള്ളകായത്തെക്കൊണ്ടുതനി ।
ക്കായവണ്ണമെസ്വാമിക്കെപ്പൊഴുംസഹായിക്കും ॥
ശസ്ത്രവുംകുതിരയുംശാസ്ത്രവുംവീണാപാണി ।
ക്ഷാത്രവുംനരന്മാരുന്നാരിയുമിവയെട്ടും ॥
സജ്ജനത്തൊടുചെൎന്നാലെത്രയുംപ്രകാശിക്കും ।
ദുൎജ്ജനത്തൊടുചെൎന്നാലെറ്റവുമിളപ്പെടും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/28&oldid=180907" എന്ന താളിൽനിന്ന് ശേഖരിച്ചത്