ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 പ്രഥമ തന്ത്രം.

ഭൃത്യന്മാരമാത്യന്മാർചെൎച്ചക്കാർബന്ധുക്കളും ।
നിത്യസെവകന്മാരും‌പിള്ളരും‌കാവൽക്കാരും ॥
നിത്യവൃത്തിക്കുലഭിക്കായ്കകൊണ്ടഹൊകഷ്ടം ।
പ്രത്യഹം‌പരാധീനപ്പെട്ടുഴലുന്നകാലം ॥
ഏകദാദമനകൻപൂൎവ്വജൻകരടനും ।
വ്യാകുലം‌പൂണ്ടുതമ്മിൽസംസാരന്തുടങ്ങിനാർ ॥
ചൊല്ലിനാൻദമനകൻനമ്മുടെസ്വയങ്കൃതം ।
അല്ലയൊമഹാദൊഷമിങ്ങിനെസംഭവിപ്പാൻ ॥
തങ്ങൾതാനുണ്ടാക്കുന്നദൊഷങ്ങൾമൂന്നുകൂട്ടം ।
സംഗതിവരുമെന്നുസജ്ജനഞ്ചൊല്ലിക്കെൾപ്പു ॥
മെഷയുദ്ധം‌കൊണ്ടൊരുജംബുകൻമരിച്ചുപൊൽ ।
ആഷാഢഭൂതിമൂലം‌നമുക്കും‌നാശംവന്നു ॥
തന്തുവായന്റെമൂലംദൂതിക്കുനാശംവന്നു ।
താന്തന്നെദൊഷത്രയമിങ്ങിനെജനിപ്പിച്ചു ॥
എന്നൊരുയതിശ്രെഷ്ഠൻപണ്ടരുൾചെയ്തുപൊലും ।
എന്നതുഭവാൻകെട്ടിട്ടില്ലായൊമഹാത്മാവെ ॥
ആയതുകെൾ്ക്കണമെന്നഗ്രജനുരചെയ്താൻ ।
പ്രായശൊനിവെദനംചെയ്തിതുസഹൊദരൻ ॥


൭. തങ്ങൾ താനുണ്ടാക്കുന്ന ദൊഷങ്ങൾ മൂന്നു കൂട്ടം.

ദെവശൎമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി ।
കെവലംബ്രഹ്മധ്യാനംചെയ്തുമെവുന്നകാലം ॥
എത്രയുംബഹുദ്രവ്യമുണ്ടായിനമുക്കിതു ।
കുത്രസംഗ്രഹിക്കെണ്ടുവെന്നുടൻവിചാരിച്ചു ॥
തന്നുടെകുപ്പായത്തിൽവെച്ചുടൻതുന്നിക്കെട്ടി ।
തുന്നലുണ്ടാക്കിതന്റെദെഹത്തിലിട്ടുകൊണ്ടു ॥
സ്വൈരമായ്നടക്കുമ്പൊളാഷാഢഭൂതിയെന്നു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/34&oldid=180913" എന്ന താളിൽനിന്ന് ശേഖരിച്ചത്