ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 പ്രഥമ തന്ത്രം.

കാഷായംധരിച്ചവനിങ്ങെഴുന്നെള്ളുന്നെരം ।
ആഷാഢഭൂതിയെയുംകണ്ടില്ലെന്നതെവെണ്ടു ॥
ശെഷമങ്ങൊരുപാദംപൂരിച്ചുതദാവയം ।
ആഷാഢഭൂതിനെതി-പ്രസ്ഥാനഞ്ചെയ്തുപിന്നെ ॥
കുപ്പായംനിറച്ചുള്ളപൊന്നുറുപ്പികയെല്ലാം ।
എപ്പെരുംകൊണ്ടുപൊയാനാഷാഢഭ്രതിദ്വിജൻ ॥
അന്തിയുമടുത്തപ്പൊൾസന്യാസിചെന്നങ്ങൊരു ।
തന്തുവായന്റെവീട്ടിൽപുക്കുവാണരുളിനാൻ ॥
നൂലുനൂല്ക്കുന്നകൂട്ടംചാലിയന്മാരിലൊരു ।
ചാലിയൻകള്ളുങ്കുടിച്ചങ്ങിനെചാഞ്ചാടുന്നു ॥
ആയവൻകെട്ടിക്കൊണ്ടുവന്നൊരുചാലിയത്തി ।
ആയിരംധൂളിചത്തുപിറന്നൊളെന്നുതൊന്നും ॥
മാരമാൽകൊണ്ടുദാസിദത്തമാമ്മാൎഗ്ഗത്തൂടെ ।
ജാരനെസന്ദൎശിപ്പാൻഗൂഡമായിപൊകുന്നെരം ॥
മദ്യപനവളുടെവല്ലഭന്തന്തുവായൻ ।
മദ്ധ്യമാൎഗ്ഗത്തിൽവെച്ചുകണ്ടെത്തിപിടികൂടി ॥
എങ്ങുപൊന്നെടിധൂളിയെന്നവൻചൊദിച്ചപ്പൊൾ ।
നിങ്ങളെതിരഞ്ഞുഞാൻവന്നെനെന്നവൾചൊന്നാൾ ॥
ഉള്ളിലെക്കപടംഞാൻബൊധിച്ചുകൊള്ളാന്തൊഴിൽ ।
കള്ളത്തിനിന്നെതൂണിൽബന്ധിച്ചെമതിയാവൂ ॥
ഇങ്ങിനെകയൎത്തൊരുചാലിയൻകയർകൊണ്ടു ।
പെണ്ണിനെത്തുണിൽവരിഞ്ഞങ്ങുപൊയുറങ്ങിനാൻ ॥
മത്തനാമവനങ്ങുംചത്തപൊലുറങ്ങുമ്പൊൾ ।
അത്തൽകൂടാതെദാസിതത്രവന്നിതുമുദാ ॥
തന്തുവായസ്ത്രീയുടെബന്ധനമഴിച്ചവൾ ।
മന്തുവായതിനുള്ളമഹാത്മ്യംകാട്ടീടുവാൻ ॥
തന്നെത്താൻപാശംകൊണ്ടുബന്ധിച്ചുനിന്നുമറ്റെ ।
കന്നൽത്താർമിഴിയാളെജാരങ്കൽനിയൊഗിച്ചാൾ ॥
കുണ്ഠനാന്തന്തുവായനന്നെരമുണൎന്നുടൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/36&oldid=180915" എന്ന താളിൽനിന്ന് ശേഖരിച്ചത്