ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 37

കൎക്കടംകടിച്ചാശുകൊന്നതുകെട്ടിട്ടില്ലെ ॥
കാകനുംപറഞ്ഞിതുഞാനതുകെട്ടിട്ടില്ല ।
നീകഥിക്കെന്നുതദാചൊല്ലിനാൻഗൊമായുവും॥
കൊക്കെന്നുപെരായുള്ളവൃദ്ധനാമൊരുപക്ഷി ।
പൊക്കത്തിൽപറപ്പാനുംശക്തിയില്ലവനൊട്ടും ॥
ചിക്കെന്നങ്ങൊരുദിനംകാനനസ്സരസ്സിന്റെ ।
വക്കത്തുചെന്നുപാരംദുഃഖിച്ചുവസിക്കുമ്പൊൾ ॥
കൎക്കടാഖ്യനായുള്ളസമൎത്ഥൻജലജന്തു ।
കൊക്കിനൊടുരചെയ്താനെന്തെടൊതാനിങ്ങിനെ ॥
ദുഃഖിതനെന്നപൊലെഭക്ഷണംവെടിഞ്ഞൊരു ।
ദിക്കിൽവന്നനങ്ങാതെപാൎക്കുന്നുപറഞ്ഞാലും ॥
ജീവനന്നമുക്കെടൊമത്സ്യമാംസമെയുള്ളൂ ।
കെവലമതുകൊണ്ടുജീവിച്ചുവസിക്കുന്നു ॥
കൊക്കുജാതികൾ്ക്കെല്ലാന്നീറ്റിലെമത്സ്യമന്യെ ।
മറെറാരുവകയില്ലകൊറ്റിനെന്നറിഞ്ഞാലും ॥
ഇന്നിപ്പൊളൊരുകഥാകെട്ടുഞാൻകൈവൎത്തന്മാർ ।
വന്നിഹവലവീശാൻഭാവിച്ചുപുറപ്പെട്ടു ॥
മുക്കൊർവന്നിവിടത്തെമത്സ്യത്തെപ്പിടിച്ചെങ്കിൽ ।
പൊക്കമിജ്ജനത്തിന്റെഭക്ഷണമെടൊഞണ്ടെ ॥
ഇത്തരംബകത്തിന്റെവാക്കുകൾകെട്ടനെരം ।
തത്രമെവുന്നമഹാമത്സ്യങ്ങൾഭയപ്പെട്ടു ॥
വമ്പനാങ്കൊമ്പൻത്രാവുംകണ്ണനുംകരിമീനും ।
ചെമ്പനുംപരൽമീനുമെന്നിവർമഹായൊഗം ॥
സംഭ്രമത്തൊടെചെന്നുകൊക്കിനെതൊഴുതു ।
കൊണ്ടംഭസ്സിൽനിരന്നുനിന്നിത്ഥമൊന്നുരചെയ്തു ॥
ഇജ്ജനങ്ങളെഭവാൻപാലനംചെയ്തീടെണം ।
ദുൎജ്ജനന്മാരായുള്ളദാശന്മാരത്രവന്നു ॥
ഉള്ളത്തിൽകനിവില്ലാതുള്ളവർവലയിട്ടു ।
വെള്ളത്തിൽകിടക്കുന്നഞങ്ങളെപിടിക്കാതെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/41&oldid=180920" എന്ന താളിൽനിന്ന് ശേഖരിച്ചത്