ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 പ്രഥമ തന്ത്രം.

ഉന്നതദ്രുമന്തന്നിലെറുവാന്തുടങ്ങുമ്പൊൾ।
പന്നഗമതിൽനിന്നുപത്തിയുമുയൎത്തീടും ॥
ദംശിപ്പാൻവരുന്നൊരുസൎപ്പത്തെപഥികന്മാർ ।
സംശയംകൂടാതവർതല്ലിനിഗ്രഹിച്ചീടും ॥
അങ്ങിനെവന്നാൽനിന്റെസങ്കടമെല്ലാന്തീരും ।
തങ്ങൾക്കുപാമ്പിൻപകസംഭവിക്കയുമില്ലാ ॥
കാകനുമവൻപ്രബൊധിപ്പിച്ചൊരുപായത്തെ ।
വ്യാകുലംകൂടാതനുഷ്ഠിച്ചിതുകുതൂഹലാൽ ॥
അങ്ങിനെതന്നെകൃഷ്ണഭൊഗിതൻവിനാശവും ।
സംഗതിവന്നിതതുകൊണ്ടുഞാനുരചെയ്തെൻ ॥
യൽകാൎയ്യമുപായങ്കൊണ്ടഞ്ജസാസാധിക്കുന്നു।
തൽകാൎയ്യംപരാക്രമംകൊണ്ടുസാദ്ധ്യമല്ലെന്നു ॥


൯. മുയൽ സിംഹത്തെ സിദ്ധിപൂകിച്ചതു.

ബുദ്ധിയുണ്ടെങ്കിലവനായതുബലന്തന്നെ ।
ബുദ്ധിയില്ലെങ്കിലവനൊട്ടുമെബലമില്ലാ ॥
ബുദ്ധിമാനൊരുമുയൽപണ്ടൊരുസിംഹത്തിനെ ।
സിദ്ധിപൂകിച്ചാനതുമഗ്രജൻകെട്ടിട്ടില്ലെ ॥
ആയതുമാത്രംകെട്ടിട്ടില്ലെന്നുകരടകൻ ।
ഭൂയസാവദാമിഞാനെന്നുടൻദമനകൻ॥
പണ്ടങ്ങുമദൊൽക്കടനെന്നൊരുമഹാസിംഹം ।
കണ്ടെത്തുമൃഗങ്ങളെയൊക്കവെഭക്ഷിക്കുന്നു ॥
കുണ്ഠതാപൂണ്ടുമൃഗക്കൂട്ടങ്ങൾസ്വരൂപിച്ചു ।
കൊണ്ടവർമൃഗെന്ദ്രനെപ്രാപിച്ചുചൊല്ലീടിനാർ ॥
തമ്പുരാനൊരുകഴിവുണ്ടെങ്കിലടിയങ്ങൾ ।
തങ്ങൾതങ്ങടെരാജ്യത്തിരുന്നുപൊറുത്തീടാം ॥
ശക്തിയില്ലെന്നുവന്നാലിങ്ങിനെദുരാചാരം ।
ശക്തിമാന്തുടങ്ങിയാൽദിക്കുകൾനശിച്ചുപൊം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/44&oldid=180923" എന്ന താളിൽനിന്ന് ശേഖരിച്ചത്