ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 പ്രഥമ തന്ത്രം.

വല്ലതുമൊരുകള്ളംപറഞ്ഞുകബളിച്ചു ।
മെല്ലവെയൂൎദ്ധ്വമാക്കിയയക്കുന്ദുൎമ്മാനുഷൻ ॥
വെള്ളത്തിന്മീതെപൊവാൻകപ്പലുംപാറും‌തൊണി ।
വള്ളവുമ്മഞ്ചിപടവെന്നെല്ലാംതാനുണ്ടാക്കി ॥
പെട്ടന്നങ്ങിരിട്ടത്തുരാത്രിയിൽസഞ്ചരിപ്പാൻ ।
ചൂട്ടെന്നുംവിളക്കെന്നുമായതുസമ്പാദിച്ചു ॥
കാറ്റില്ലാതുള്ളനെരംവീശുവാനാലവട്ടം ।
ചോറ്റിയുംവിശറിയുമിത്തരങ്ങളുന്തീൎത്തു ॥
കാട്ടിലുള്ളാനത്തലവന്മാരെവശത്താക്കാൻ ।
തോട്ടിയുംകോലുംകുന്തമെന്നിവയുളവാക്കി ॥
കുണ്ടുകൂപത്തിലുള്ളവെള്ളത്തെകരെക്കെറ്റി ।
കൊണ്ടുപൊരാനുംതുലായന്ത്രവുമങ്ങുണ്ടാക്കി ॥
ഇങ്ങിനെയുപകാരമെന്തെല്ലാഞ്ചെയ്തുനമു ।
ക്കെങ്ങിനെയുള്ളമഹാധൎമ്മിഷ്ഠവിദ്വാന്മാൎക്കും ॥
ചെന്നെടംനശിപ്പിക്കുംദുജ്ജനങ്ങടെചിത്തം ।
നന്നാക്കിവെപ്പാനൊരുകൌശലംതൊന്നീലല്ലൊ ॥
ഇങ്ങിനെദമനകൻദുൎജ്ജനങ്ങളെകൊണ്ടു ।
തിങ്ങിന‌വൈരത്തൊടെദുഷിക്കുന്നതുകേട്ടു ॥
ശുദ്ധനാംസഞ്ജീവകൻചിന്തിച്ചുമനക്കാമ്പിൽ ।
ലുബ്ധരാംജന്തുക്കടെകൂട്ടത്തിലായല്ലൊഞാൻ ॥
ശഷ്പവുംഭക്ഷിച്ചുകൊണ്ടിരിക്കുംനമുക്കിപ്പൊൾ ।
നിഷ്ഫലമിഹവന്നുസിംഹസെവനംദുഃഖം ॥
ക്രൊഷ്ട്രാക്കളിവർതന്നെസിംഹത്തെഭെദിപ്പിച്ചു ।
മൊഷ്ട്രാക്കളൊടുകൂടിവസിച്ചാലിതെവരൂ ॥
യുക്തികൾചിലവസ്തുഞാൻകൂടെപറയുമ്പൊൾ ।
യുക്തികളൊട്ടുശമിച്ചീടുമിക്രൊഷ്ട്രാവിനും ॥
ദുൎമ്മാൎഗ്ഗന്തുടങ്ങിയാൽദൂരവെയുപെക്ഷിച്ചു ।
സന്മാൎഗ്ഗസ്ഥിതന്മാരെസെവിക്കാമാപത്തിങ്കൽ ॥
ഇങ്ങിനെവിചാരിച്ചുപുംഗവൻസഞ്ജീവകൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/60&oldid=180942" എന്ന താളിൽനിന്ന് ശേഖരിച്ചത്