ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 പ്രഥമ തന്ത്രം.

ദുഷ്ടന്മാർപലവിധംദെദ്യത്തെച്ചെയ്തെങ്കിലും ।
ഒട്ടുമെഭെദിക്കയില്ലത്തമക്ഷിതീശ്വരൻ ॥
രാജതെജസ്സുമിടിത്തീയുമെന്നിവരണ്ടും ।
തെജസാംസമൂഹത്തിലെത്രയുമുൽകൃഷ്ടങ്ങൾ ॥
മുന്നംഞാൻപറഞ്ഞതുസൎവ്വത്രപ്രകാശിക്കും ।
പിന്നെഞാൻചൊന്നതൊരുദിക്കിൽമാത്രമെയുള്ളു ॥
അത്രനിന്നപായത്തെശങ്കിച്ചു സിംഹത്തിന്റെ ।
ശത്രുസിംഹത്തെച്ചെന്നുസെവിപ്പാൻഭാവമില്ല ॥
അങ്ങനെചെയ്യാമെന്നുചൊല്ലുന്നുശാസ്ത്രങ്ങളിൽ ।
ഇങ്ങൊട്ടുദ്രൊഹിക്കുന്നൊന്തൻഗുരുവെന്നാകിലും ॥
ദുൎമ്മദംതുടങ്ങിയാൽദൂരവെയുപെക്ഷിച്ചു ।
സന്മാൎഗ്ഗസ്ഥിതന്മാരെസെവിക്കാമാപത്തിങ്കൽ ॥
ആയതുനമുക്കിപ്പൊൾഭാവമില്ലവനൊട ।
ങ്ങായവണ്ണംഞാൻയുദ്ധംചെയ്വതിനൊരുമ്പെട്ടെൻ ॥
ആയുധംനമുക്കിപ്പൊളെപ്പൊഴുംപിരിയാതെ ।
ആയതങ്ങളാംരണ്ടുകൊമ്പുകളുണ്ടുതാനും ॥
യാഗങ്ങൾചെയ്തുചിലർസ്വൎഗ്ഗത്തെപ്രാപിക്കുന്നു ।
യൊഗങ്ങൾകൊണ്ടുചിലർദ്യൊവിനെഗമിക്കുന്നു ॥
ദാനങ്ങൾകൊണ്ടുചിലർസ്വൎല്ലൊകംഗമിക്കുന്നു ।
മൌനങ്ങൾകൊണ്ടുചിലർമൊക്ഷത്തെപ്രാപിക്കുന്നു ॥
ഇത്ഥമുള്ളതിലെല്ലാമുത്തമംജനങ്ങൾക്കു ।
യുദ്ധത്തിൽമരിച്ചുടൻസത്വരംസ്വൎഗ്ഗപ്രാപ്തി ॥
ഭൂരികൎമ്മങ്ങൾകൊണ്ടുദിവ്യരാകുന്നുചിലർ ।
വൈരിനിഗ്രഹംകൊണ്ടുഭവ്യരാകുന്നുചിലർ ॥
രണ്ടുസൌഖ്യവുമ്മഹാവീരന്മാർസംഗ്രാമത്തെ ।
ക്കൊണ്ടുതാൻലഭിക്കുന്നുദെഹമൊചനംചെയ്താൽ ॥
അല്ലാതെശത്രുക്കളാൽദത്തമാംചോറുന്തിന്നു ।
വല്ലാതെവസിക്കയുംചാകയുമൊരുപൊലെ ॥
യാതൊരുദിക്കിൽയുദ്ധംചെയ്തിലെന്നാലുമ്മൃത്യു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/66&oldid=180948" എന്ന താളിൽനിന്ന് ശേഖരിച്ചത്