ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 പ്രഥമ തന്ത്രം.

വന്നുപൊമതുമൂലമാപത്തുഭവിച്ചീടും ॥
തന്നുള്ളിൽവിചാരമുണ്ടെന്നാകിലനൎത്ഥങ്ങൾ ।
വന്നുപൊകയുമില്ലാവൈഷമ്യമെങ്ങുമില്ല ॥
ചൊല്ലിനാനതുനേരംടിട്ടിഭമ്മഹാധീമാൻ ।
വല്ലഭെവരികനീവാക്കുകൾകെൾ്ക്കവെണ്ടു ॥
ബന്ധുക്കൾപറയുന്നസൽഗുണംഗ്രഹിക്കാത്ത ।
ജന്തുക്കൾമൂഢത്വംകൊണ്ടന്ധരായ്പതിച്ചീടും ॥
ബന്ധുവാക്യത്തെശ്രവിക്കായ്കകൊണ്ടൊരുകൂൎമ്മം ।
ബന്ധമെന്നിയെവീണുചത്തുപൊയെല്ലൊമുന്നം ॥
എങ്ങനെയതെന്നവൾകെട്ടാലുമെന്നുകാന്തൻ ।
അങ്ങൊരുദിക്കിലൊരുവാപിയിൽമെവീടുന്ന ॥
കഛ്ശപംകംബുഗ്രീവമെന്നുപെർസരസ്സിന്റെ ।
കഛ്ശത്തിൽസുഖിച്ചുമെവീടിനാന്മഹാഭാഗ്യൻ ॥
സങ്കടെസഹായിപ്പാന്മിത്രങ്ങൾരണ്ടുണ്ടുപൊൽ ।
സങ്കടൻവികടനുംരാജഹംസന്മാരവർ ॥
വൎഷമില്ലായ്മകൊണ്ടുഖിന്നരാമവർതമ്മിൽ ।
കൎഷസന്താപംകൊണ്ടുതാന്തന്മാരുരചെയ്തു ॥
മറ്റൊരുസരസ്സിങ്കൽപൊകനാമെടൊവെള്ളം ।
വറ്റുകയില്ലാതുള്ളവാപികൾപലതുണ്ടു ॥
നമ്മുടെകംബുഗ്രീവകൂൎമ്മത്തൊടറിയിച്ചു ।
സമ്മതിവരുത്തികൊണ്ടാശുപോകെണന്താനും ॥
ഇങ്ങിനെകൂൎമ്മത്തൊടുചെന്നവർധരിപ്പിച്ചു ।
നിങ്ങൾപൊകുന്നദിക്കിൽഞാൻകൂടെപ്പൊന്നീടുവൻ ॥
നിങ്ങൾക്കുചിറകുണ്ടുപറന്നുപൊകാമല്ലൊ ।
എങ്ങിനെനമ്മെക്കൂടെക്കൊണ്ടുപൊകുന്നുനിങ്ങൾ ॥
ഞങ്ങൾചൊന്നതുപൊലെകെൾ്ക്കുമെന്നാകിൽനിന്നെ ।
ഞങ്ങൾകൊണ്ടങ്ങുപൊകുന്നുണ്ടെന്നുഹംസങ്ങളും ॥
ഒന്നുമെയുരിയാടാതങ്ങിനെപാൎത്തീടെണം ।
എന്നതുചെയ്യാമെന്നുകൂൎമ്മവുമുരചെയ്തു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/68&oldid=180950" എന്ന താളിൽനിന്ന് ശേഖരിച്ചത്