ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 67

മുക്കൊരങ്ങകന്നപ്പൊൾചെന്നൊരുചളിതന്നിൽ ।
പുക്കുകൊണ്ടിരുന്നിതുദാശന്മാർഗമിപ്പൊളം ॥
ഉല്പന്നമതിമത്സ്യമങ്ങിനെജീവിച്ചിതു ।
യൽഭവിഷ്യനാമ്മത്സ്യംസംഭ്രമിച്ചുഴലുമ്പൊൾ ॥
ദാശന്മാർവലയിട്ടുപിടിച്ചുതല്ലിക്കൊന്നു ।
പാശങ്ങൾകൊണ്ടുകെട്ടിചുമന്നുകൊണ്ടുപൊയാർ ॥
എന്നതുകൊണ്ടുചൊന്നെനാപത്തുശമിപ്പിപ്പാൻ ।
അന്നെരമൊന്നുതോന്നുംദൈവമല്ലയൊസാക്ഷി ॥
ടിട്ടിഭിസമുദ്രത്തിൻതീരത്തുപ്രസവിച്ചു ।
മുട്ടകൾനാലഞ്ചങ്ങുഭൂമിയിൽവീണശെഷം ॥
പെട്ടന്നുസമുദ്രവുംവേരലെച്ചതിൽകൂടെ ।
തട്ടിയിട്ടുരുട്ടിക്കൊണ്ടാകവെകൊണ്ടുപൊയാൻ ॥
ടിട്ടിഭകരഞ്ഞുംകൊണ്ടങ്ങുചെന്നറിയിച്ചു ।
ടിട്ടിഭൻപറഞ്ഞിതുവല്ലഭെഖെദിക്കെണ്ടാ ॥
വല്ലതുംയത്നംചെയ്തുവാരിധിതന്നിൽനിന്നു ।
മെല്ലവെപുത്രന്മാരെഞാനിങ്ങുവരുത്തുവൻ ॥
എന്നുരചെയ്തുപക്ഷിസംഘത്തെയെല്ലാമവൻ ।
ഒന്നൊഴിയാതെകണ്ടുവരുത്തിസ്വരൂപിച്ചു ॥
പക്ഷിസംഘത്തൊടൊന്നിച്ചപ്പൊഴെപുറപ്പെട്ടു ।
പക്ഷിരാജനാംഗരുഡൻവസിക്കുന്നദിക്കിൽ ॥
ചെന്നുവന്ദിച്ചുനിന്നുകാൎയ്യവുമുണൎത്തിച്ചു ।
തന്നുടെജാതിസ്നെഹാൽതാൎക്ഷ്യനുംചെന്നുമുദാ ॥
പാല്ക്കടൽതന്നിൽപള്ളികൊള്ളുന്നഭഗവാനൊ ।
ടിക്കഥബാധിപ്പിച്ചു വന്ദിച്ചുനിന്നീടിനാൻ ॥
വൈകുണ്ഠൻവരുണനെവിളിച്ചങ്ങരുൾചെയ്തു ।
വൈകാതെടിട്ടിഭന്റെമുട്ടകൾകൊടുത്താലും ॥
കല്പനകേട്ടപ്പൊഴെവന്ദിച്ചു വരുണനും ।
കെല്പൊടെകൊടുത്തിതുമുട്ടകളെല്ലാന്തദാ ॥
ഇക്കഥാപ്രസംഗത്തിന്നൎത്ഥത്തെവിചാരിച്ചാൽ ।

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/71&oldid=180953" എന്ന താളിൽനിന്ന് ശേഖരിച്ചത്