ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 പ്രഥമ തന്ത്രം.

വിക്രമമേറുന്നൊരുവൈരിയെടമർചെയ്വാൻ ॥
ദുൎബ്ബലന്മാൎക്കുമനസ്സുണ്ടാകയില്ലെന്നൊരു ।
സല്ഫലമിതുകൊണ്ടുസംഭവിച്ചീടുംസഖെ ॥


രാജാബന്ധുർഅബന്ധൂനാംരാജാചക്ഷുർഅചക്ഷുഷാം ।
രാജാപിതാചമാതാചസൎവ്വെഷാംന്യായവൎത്തിനാം ॥

൧൫. പിംഗല സഞ്ജീവകന്മാരുടെ സംഗരം.

ഇങ്ങിനെദമനകൻചൊന്നതുകെട്ടുമഹാൻ ।
ഇംഗിതമറിഞ്ഞുരചെയ്തിതുസഞ്ജീവകൻ ॥
സംഗരംഭവിക്കുമ്പൊൾപിംഗലന്തന്റെഭാവം ।
എങ്ങിനെയെന്നുമപ്പൊൾസംഗതിയെന്നുംചൊല്ക ॥
ചൊല്ലിനാൻദമനകൻചോടുകളുറപ്പിച്ചു ।
പല്ലുകൾപുറത്താക്കിവക്ത്രവുംപിളൎന്നുടൻ ॥
കണ്ണുകൾചുവപ്പിച്ചുകൎണ്ണങ്ങൾകൂൎപ്പിച്ചൊരു ।
ഭണ്ഡതുപൊലെവാലുമുയൎത്തിക്കൊണ്ടുസിംഹം ॥
നില്ക്കുന്നുകാണാമതുനെരത്തുഭവാഞ്ചെന്നു ।
വക്കാണത്തിനുതുടങ്ങീടുകമഹാത്മാവെ ॥
ഇത്ഥമങ്ങുരചെയ്തുപൊന്നിതുദമനകൻ ।
ബുദ്ധിമാൻകരടനെപ്രാപിച്ചുകൂപ്പീടിനാൻ ॥
എന്തെടൊദമനകനിന്നുടെമനക്കാമ്പിൽ ।
ചിന്തിച്ചകാൎയ്യംസിദ്ധമായിതൊവഴിപൊലെ ॥
ഇങ്ങിനെകരടകൻചൊദിച്ചുദമനകൻ ।
അങ്ങിനെഭെദൊപായംസിദ്ധമെന്നുരചെയ്തു ॥
മുന്നമെതന്നെകിഞ്ചിൽഭിന്നമായവർതമ്മിൽ ।
പിന്നെഞാൻവഴിപൊലെവെർപെടുക്കയുംചെയ്യും ॥
അൎദ്ധഭിന്നമായുള്ള സാധനംഭെദ്യംചെയ്വാൻ ।
ബുദ്ധിമാന്മാൎക്കുതെല്ലുംവൈഷമ്യമില്ലയല്ലൊ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/72&oldid=180954" എന്ന താളിൽനിന്ന് ശേഖരിച്ചത്