ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 81

൧൯. പിംഗലന്റെ പശ്ചാതാപം.

ആയതകൊണ്ടുശഠന്മാരൊടുശാഠ്യംവെണം ।
ഏകദാപറഞ്ഞതുമനസ്സിൽകടക്കാത ॥
ലൊകരിൽഗുണംപറയുന്നതുപാഴിൽതന്നെ ।
കല്ലുപൊൽനിന്റെചിത്തമെന്നുടെദമനക ॥
നല്ലതുമാകാത്തതുമൊന്നുംനീയറിയുമൊ ।
ശുദ്ധബുദ്ധികൾപിന്നെദൊഷങ്ങൾഗുണങ്ങളും ॥
ബുദ്ധിയിലാക്കിക്കൊണ്ടുസഞ്ചരിച്ചീടുംസദാ ।
മാരുതന്മഹീതലെദുൎഗ്ഗന്ധംസുഗന്ധവും ॥
ചാരുതൻവശത്താക്കിക്കൊണ്ടല്ലൊചരിക്കുന്നു ।
നാമിനിവൈകീടാതെപൊകെടൊദമനക ॥
സ്വാമിയുംവൃഷഭവുംതങ്ങളിൽസമരത്തിൽ ।
സ്വാമിക്കൊപരാഭവംകാളെക്കൊപരാഭവം ॥
നാമിപ്പൊളതുചെന്നുബൊധിച്ചെമതിയാവു ।
ഇങ്ങിനെപറഞ്ഞവരങ്ങുചെല്ലുന്നനെരം ॥
തിങ്ങിനവിഷാദവുംപൂണ്ടുടന്മഹാസിംഹം ।
മിത്രമാംസഞ്ജീവകക്കാളയെവധിക്കകൊ ॥
ണ്ടെത്രയുംപശ്ചാത്താപംമാനസെഭവിക്കയാൽ ।
വക്ത്രവൃന്താഴ്ത്തിത്തന്റെകാൽവിരൽനഖങ്കൊണ്ടു ॥
ധാത്രിയിൽവരെച്ചുകൊണ്ടങ്ങിനെമെവീടുന്നു ।
തങ്ങളാൽവൎദ്ധിപ്പിക്കപ്പെട്ടൊരുജനങ്ങളെ ॥
തങ്ങളെക്ഷയിപ്പിപ്പാനൊട്ടുമെയൊഗ്യമ്പൊരാ ।
താന്തന്നെവിഷവൃക്ഷമെങ്കിലുംനട്ടുണ്ടാക്കി ॥
താന്തന്നെപിന്നെഛെദിക്കുന്നതെത്രയുംകഷ്ടം ।
എന്നെല്ലാംവിചാരിച്ചുവസിക്കുംസിംഹത്തിനെ ॥
ചെന്നുവന്ദിച്ചുമന്ത്രിപുത്രന്മാരിരുവരും ।
ഉക്തവാൻദമനകൻകുണ്ഠിതംവെണ്ടാസ്വാമിൻ ॥
യുക്തമീവധമെന്നുഞങ്ങൾക്കുതൊന്നീടുന്നു ।
താതനെന്നാലുന്തന്റെഭ്രാതാക്കളെന്നാകിലും ॥

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/85&oldid=180969" എന്ന താളിൽനിന്ന് ശേഖരിച്ചത്