ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 85

ലഘുപതനനെന്നുപേരായകാകന്മുദാ ।
ലഘുതരമുദിച്ചുസൂൎയ്യൻവിളങ്ങുംവിധൌ ॥
ശരവുമൊരുവില്ലുന്ധരിച്ചൊരുവെടന്റെ ।
വരവുമഥകണ്ടുപേടിച്ചുചിന്തിച്ചുതാൻ ॥
ഇവനൊരുമഹാപാപിദുഷ്ടശീലൻശഠൻ ।
ശിവശിവമൃഗങ്ങളെക്കൊന്നുതിന്നുന്നവൻ ॥
പറവകൾപറക്കുന്നദിക്കിലുഞ്ചെന്നിവൻ ।
പലവകവധിച്ചുഭക്ഷിക്കുമിക്കശ്മലൻ ॥
ഇവനുടെസമാരംഭമെന്തെന്നറിവൊളം ।
ഇവിടെയതിഗൂഢമായിപാൎക്കയുള്ളു വയം ॥
ഇതിമനസികാകനുംചിന്തചെയ്തീടിനാൻ ।
ക്ഷിതിയിലഥവേടനുംചെന്നുപറ്റീടിനാൻ ॥
വലയുമഥകൊണ്ടുവന്നാകവെകാനനെ ।
നലമൊടുപതുക്കവെകെട്ടിപ്പരക്കവെ ॥
അടിയിലരിയുന്നെല്ലുമാകവിതച്ചുതാൻ ।
വടിവൊടുമരംമറഞ്ഞങ്ങുനിന്നീടിനാൻ ॥
വലയിലടിപെട്ടുചിത്രഗ്രീവനെന്നുള്ള ।
വലിയൊരുകപൊതവുന്തന്നുടെകൂട്ടരും ॥
വിരവൊടുകിരാതനുമ്മാടപ്പിറാക്കളെ ।
വിരവൊടുപിടിപ്പതിന്നോടിയെത്തുംവിധൌ ॥
വലയിലടിപെട്ടൊരുമാടപ്രാക്കൂട്ടങ്ങൾ ।
വലയുമഥകൊണ്ടുമെല്പെട്ടുയൎന്നീടിനാർ ॥
വനചരനുകുണ്ഠിതംപക്ഷിവൃന്ദങ്ങൾമെൽ ।
വലയുമതുകൊണ്ടുപൊയെന്തുചെയ്യെണ്ടുഞാൻ ॥
ഒരുദിശിയിലൊക്കവെതാഴത്തുവീഴുമി ।
തതുകരുതിവേടനുന്താഴെനടന്നിതു ॥
ലഘുപതനകാഖ്യനാംകാകനുംപിന്നാലെ ।
ലഘുതരമുടൻപറന്നെത്തിനാനങ്ങിനെ ॥
അതുസമയമന്തിയുമായിതുവേടനും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/89&oldid=180973" എന്ന താളിൽനിന്ന് ശേഖരിച്ചത്